ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം നാളെ ഇന്ദിരാനഗറിലുള്ള കൈരളി നികേതൻ ഓഡിറ്റോറിയത്തിൽവച്ച് നടക്കും. മത്സരത്തിനായുള്ള രജിസ്ട്രേഷൻ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. 9.30 മുതൽ 11.30 വരെയാണ് മത്സരം.

മൂന്ന് മുതൽ ആറു വയസ്സു വരെയും, ഏഴ് മുതൽ പതിനൊന്ന് വയസ്സു വരെയും പന്ത്രണ്ട് വയസ്സ് മുതൽ 17 വയസ്സു വരെയുമുള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകും. വിജയികൾക്ക് പതിനായിരം രൂപയുടെ പെയിൻ്റിങ് സാമഗ്രികൾ സമ്മാനമായി ലഭിക്കും.

ആറു വയസ്റ്റു വരെയുള്ള കുട്ടികൾക്ക് ക്രയോൺസ് ഉപയോഗിക്കാം. മറ്റ് രണ്ട് വിഭാഗത്തിലുള്ളവർ ജലച്ചായമാണ് ഉപയോഗിക്കേണ്ടത്. വരക്കാനുള്ള പെൻസിൽ, ക്രയോൺസ്, ജലച്ചായം എന്നിവ മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ്. വരക്കാനുള്ള കാൻവാസ്, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി വി.മുരളീധരൻ എന്നിവർ അറിയിച്ചു.

Related Posts