ദീപ്തി മെഗാഷോ ഫെബ്രുവരി 15ന് മല്ലേശ്വരം ചൗഡയ്യ ഹാളില്‍
മുപ്പത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വിപുലമായ രീതിയില്‍ മെഗാഷോ സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 15 ഞായറാഴ്‌ച മല്ലേശ്വരം ചൗഡയ്യ മെമ്മോറിയല്‍ ഹാളിലാണ് പരിപാടി. കുടുംബസദസ്സുകളെ പൊട്ടിച്ചിരിപ്പിക്കുന്ന ‘ലിധി ലാല്‍ ആന്‍ഡ് ടീമി’ൻ്റെ ‘ജാനു തമാശ’കള്‍, ‘മാതാ പേരാമ്പ്ര’യിലെ നാല്‍പതോളം അനുഗ്രഹീത കലാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന ‘ചിലപ്പതികാരം’ (തമിഴ് ഇതിഹാസകൃതിയുടെ മലയാളം രംഗാവിഷ്‌കാരം), കണ്ണൂരിലെ പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടന്‍പാട്ട്, നാടോടി നൃത്തം തുടങ്ങിയവയാണ് മൂന്നര മണിക്കൂര്‍ നീളുന്ന ദീപ്തി മെഗാഷോയിലെ
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യതാൽപര്യത്തിനായി സഹകരിച്ച് മുന്നോട്ടുപോകണം: ശശി തരൂർ എം പി
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യതാൽപര്യത്തിനായി സഹകരിച്ച് മുന്നോട്ടുപോകണമെന്ന് ശശി തരൂർ എം പി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹറാൻ മംദാനിയുമായുള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് തരൂരിൻ്റെ കുറിപ്പ്. ഇന്ത്യയിലും ഇത്തരം ഒരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും ശശി തരൂർ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു
വാടകവീട്ടിൽ യുവതിയെ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
വാടകവീട്ടിൽ യുവതിയെ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂരിലുള്ള വീട്ടിൽ ഇന്നലെ രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിക്കമഗളൂരു ജില്ലയിലെ മല്ലേനഹള്ളി ഗ്രാമത്തിൽനിന്നുള്ള സ്‌പന്ദനയുടെ (34) മൃതദേഹമാണ് കണ്ടത്. സ്‌പന്ദന എട്ട് ദിവസമായി ബേലൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. രണ്ടുദിവസമായി വീടിൻ്റെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംശയാസ്‌പദമായ സാഹചര്യത്തിലെ മരണത്തിന് ബേലൂർ പോലീസ് കേസെടുത്തു. ഫോറൻസിക്
ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാട്; ഭൂമിയിടപാടുകൾ നടത്തിയതിൻ്റെ തെളിവുകൾ പുറത്ത്
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സാമ്പത്തിക ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്. പത്മകുമാറിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഭൂമിയിടപാടുകൾ നടത്തിയതിനും വ്യാപാര സ്ഥാപനങ്ങൾ വാങ്ങിയതിനും തെളിവുകൾ ലഭിച്ചു. സ്വർണ്ണക്കവർച്ചയ്ക്ക് പിന്നാലെയാണ് ഇടപാടുകൾ നടന്നത്. 2020, 2021, 2022 വർഷങ്ങളിൽ ഇടപാടുകൾ നടത്തി. ഇന്നലെ ആറന്മുളയിലെ വീട്ടിലാണ് എസ്ഐടി സംഘം റെയ്ഡ് നടത്തടത്തിയത്. ഇന്നലെ ഉച്ചയോടെയാണ് പ്രത്യേക അന്വേണസംഘം പത്മകുമാറിൻ്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. വനിത
തദ്ദേശ തിരഞ്ഞെടുപ്പ്; അനധികൃത ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള അനധികൃത ബാനറുകളും പോസ്റ്ററുകളും രണ്ടാഴ്‌ചയ്ക്ക് ഉള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഉത്തരവാദികളിൽ നിന്ന് പിഴ ഈടാക്കുന്നത് അടക്കം നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോടും ഓഫീസർമാരോടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.
യുവാവിനെ കൊലപ്പെടുത്തി മൃതദേഹം തടാകത്തിലേക്ക് വലിച്ചെറിഞ്ഞു; സഹോദരനും സുഹൃത്തുക്കളും അറസ്റ്റിൽ
ബെംഗളൂരുവിൽ യുവാവിനെ കാറിനുള്ളിൽ വെച്ച് കൊലപ്പെടുത്തി മൃതദേഹം തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. ധനരാജ് (24) ആണ് കൊല്ലപ്പെട്ടത്. കേസിൽ മൂത്ത സഹോദരൻ ശിവരാജും സുഹൃത്തുക്കളും ആണ് അറസ്റ്റിലായത്. ധനരാജിണ് അക്രമാസക്തവും കുറ്റകൃത്യപരവുമായ പെരുമാറ്റത്തിൻ്റെ ചരിത്രമുണ്ടായിരുന്നു. മോഷണങ്ങൾ, മദ്യപാനം, പതിവ് വഴക്കുകൾ എന്നിവയിൽ അയാൾക്ക് പങ്കുണ്ടെന്ന് ശിവരാജ് പോലീസിനോട് പറഞ്ഞു. ഇരുവരും കലബുറഗി ജില്ലക്കാരാണ്. ഉപജീവനത്തിനായി ക്യാബ് ഓടിക്കുന്ന ശിവരാജ്, സുഹൃത്തുക്കളായ സന്ദീപ് (24), പ്രശാന്ത് (26) എന്നിവർക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ വൻ ആയുധ ശേഖരം, പിടിച്ചെടുത്ത് ഇന്ത്യൻ സൈന്യം
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ നിന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ചൈനീസ് പിസ്റ്റളുകൾ, വെടിയുണ്ടകൾ, ഗ്രനേഡുകൾ അടങ്ങുന്ന വൻ ആയുധ ശേഖരം ആണ് സൈന്യം കണ്ടെടുത്തത്. കഴിഞ്ഞ ദിവസമായി അതിർത്തിയിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. തലക്ക് ഒരുകോടി രൂപ വരെ ഇനാം പ്രഖ്യാപിച്ച ഭീകരനെ ഉൾപ്പടെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ ഫാരീദാബാദിൽ നിന്നും 2900 കിലോ ഗ്രാമ വരുന്ന സ്ഫോടക വസ്തുക്കളാണ് ഡൽഹി സ്ഫോടന കേസിലെ
കൊച്ചിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ, വീട്ടുടമസ്ഥൻ പൊലീസ് കസ്റ്റഡിയില്‍
എറണാകുളം കൊച്ചി കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തെത്തുടർന്ന് വീട്ടുടമ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിത കർമ സേന പ്രവർത്തകർ ആണ് മൃതദേഹം ആദ്യം കണ്ടത്. ജോർജ് മൃതദേഹത്തിനടുത്ത് ഇരിക്കുന്നതായാണ് കണ്ടതെന്ന് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ജോര്‍ജിന്‍റെ മൊഴി. എന്നാൽ ചാക്ക് അന്വേഷിച്ച് ഇയാൾ പരിസരത്തെ കടയിൽ എത്തിയതായാണ് പ്രദേശവാസികൾ പറയുന്നത്. പട്ടി ചത്തെന്ന് പറഞ്ഞാണ് ചാക്ക് വാങ്ങിയത്. അവശനിലയിലായ
മല്ലേശ്വത്തെ മാൾ ശൈലിയിലുള്ള പൂ മാർക്കറ്റിൻ്റെ ഉദ്ഘാടനം ഉടൻ
ബംഗളൂരു മല്ലേശ്വരം പൂ മാർക്കറ്റ് ഉദ്ഘാടനം ഉടൻ നടക്കുമെന്ന് ബംഗളുരു വികസന അതോറിറ്റി (ബി.ഡി.എ) അധികൃതർ. ഷോപ്പിങ് മാൾ രീതിയിൽ നിർമ്മിച്ച കെട്ടിടത്തിൽ പൂക്കൾ, പഴങ്ങൾ എന്നിവ വിൽപന നടത്തും. 188ഓളം കച്ചവടക്കാർക്ക് ഒരേസമയം കച്ചവടം ചെയ്യാൻ സാധിക്കും. 323 കാറുകൾ പാർക്ക് ചെയ്യാം. അഞ്ചു നിലകളുള്ള കെട്ടിടമാണ് ഇതിനായി പണിതിരിക്കുന്നത്. മാൾ ശൈലിയിലുള്ള രൂപകൽപ്പനയാണ് ഇവിടെയുള്ളത്. ഗ്രൗണ്ട് ഫ്ലോറിലാണ് വിൽപ്പനക്കാർ പ്രവർത്തിക്കുക, ഒന്നാം നില മുതൽ അഞ്ചാം നില
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴ, 4 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്
കേരളത്തിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. മലാക്ക കടലിടുക്കിൻ്റെ മധ്യഭാഗത്ത് ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. നവംബര്‍ 22-ഓടെ തെക്ക്