വാടകവീട്ടിൽ യുവതിയെ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂരിലുള്ള വീട്ടിൽ ഇന്നലെ രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിക്കമഗളൂരു ജില്ലയിലെ മല്ലേനഹള്ളി ഗ്രാമത്തിൽനിന്നുള്ള സ്‌പന്ദനയുടെ (34) മൃതദേഹമാണ് കണ്ടത്. സ്‌പന്ദന എട്ട് ദിവസമായി ബേലൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു.
രണ്ടുദിവസമായി വീടിൻ്റെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംശയാസ്‌പദമായ സാഹചര്യത്തിലെ മരണത്തിന് ബേലൂർ പോലീസ് കേസെടുത്തു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.