വൃക്ഷത്തൈനടീൽ യജ്ഞം നടത്തി
കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി വൃക്ഷത്തൈനടീൽ യജ്ഞം നടത്തി. കെഎൻഇടി പ്രസിഡണ്ട് സി.ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജെയ്ജോ ജോസഫ്, കേരള സമാജം സെക്രട്ടറി റജികുമാർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ നിർമല വർക്കി, അധ്യാപകരായ ധന്യ, സുജിന തുടങ്ങിയവർ നേതൃത്വം നൽകി.
തേജസ് അപകടം: വീരമൃത്യു വരിച്ചത് വിംഗ് കമാണ്ടർ നമാൻഷ് സ്യാൽ
ദുബായിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണ് വീരമൃത്യു വരിച്ചത് ഹിമാചൽപ്രദേശിലെ കാംഡ സ്വദേശി വിംഗ് കമാണ്ടർ നമാൻഷ് സ്യാൽ. അൽ മക്തൂം വിമാനത്താവളത്തിനടുത്താണ് അപകടമുണ്ടായത്. ദുബൈ സമയം ഉച്ചക്ക് 2.10 ഓടെയാണ് ദാരുണമായ അപകടം.ആദ്യ റൗണ്ട അഭ്യാസപ്രകടനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അപകടം. അഭ്യാസ പറക്കലിനിടെ അതിവേഗം താഴേക്ക് കൂപ്പു കുത്തി വന്ന വിമാനം നിലത്ത് വീണു തീ ഗോളമായി മാറുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തകർ എത്തി തീ അണച്ചു. അപകടത്തിൽ
ഇരുപതാമത് ജി20 ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ ഇന്ന് തുടക്കമാകും
ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗിൽ ഇന്നും നാളെയുമായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ വികസ്വരരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതൽ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും ചർച്ചയാകും. ‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വർഷത്തെ ജി20-യുടെ പ്രമേയം. അസമത്വം കുറയ്ക്കുക, വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി കൂടുതൽ ധനസഹായം, ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷാ പ്രശ്‌നങ്ങൾ, വികസ്വര രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക
7 കോടി രൂപ കൊള്ളയടിച്ച സംഭവം; അറസ്റ്റിലായവരിൽ മലയാളിയും
ആദായനികുതി ഉദ്യോഗസ്‌ഥരെന്ന വ്യാജേന, എടിഎം കൗണ്ടറിലേക്കു പണവുമായി പോയ വാൻ തടഞ്ഞുനിർത്തി 7 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ മലയാളിയും. ഇയാൾ ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണ്. ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്നു രാജിവച്ചത്. ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്‌റ്റബിളാണ് എല്ലാറ്റിൻ്റെയും സൂത്രധാരൻ. മുൻ ജീവനക്കാരനും കോൺസ്റ്റബിളും കഴിഞ്ഞ ആറു മാസമായി സൗഹൃദത്തിലായിരുന്നെന്നും ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച
വിദ്യാർത്ഥികളായ കവർച്ചാസംഘം അറസ്റ്റിൽ
ബസ് സ്റ്റാൻഡുകൾക്ക് സമീപം വാഹനം കാത്തിരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന മൂവർ സംഘത്തെ മാണ്ഡ്യപോലീസ് അറസ്റ്റ് ചെയ്‌തു. ബെംഗളൂരുവിലെ പ്രശസ്‌ത എൻജിനിയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥികളായ കുശാൽബാബു, കിരൺ, അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാർഥിയുടെ സഹോദരനായ ഗോകുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ബസ്സ്റ്റാൻഡുകൾക്ക് സമീപം വാഹനം കാത്തിരിക്കുന്ന യാത്രക്കാർക്ക് കാറിൽ ലിഫ്റ്റ് നൽകി വഴിയിൽവെച്ച് കവർച്ച നടത്തുന്ന രീതിയാണ് ഇവർ നടത്തിവന്നത്. ഒക്ടോബർ മാസം മുതൽ മൂവരും
കർണാടക മലയാളി കോൺഗ്രസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
കർണാടക മലയാളി കോൺഗ്രസും ലുച്ച്‌ഷി കെയർ സെൻ്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ എട്ട് മണി മുതൽ രണ്ടു മണി വരെ ചിക്കബാനവര കെരെഗുഡദഹള്ളിയിലുള്ള ഗംഗാധാരയ്യ കല്യാണ മണ്ഡപത്തിനു സമീപമുള്ള ലുച്ച്‌ഷി ഹെൽത്ത് കെയറിൽ നടക്കും. ഡോക്ടർ കൺസൾട്ടേഷൻ, ഇസിജി ടെസ്റ്റ്, ബ്ലഡ് പ്രഷർ, ബ്ലഡ് ടെസ്റ്റ്, സിബിസി ടെസ്റ്റ്, എഫ് ബി എസ്, പിപി ബി എസ്, ആർ ബി എസ്, ഷുഗർ ടെസ്റ്റ്,
ഗ്രൂപ്പ് ഉണ്ടാക്കുക എന്നത് എൻ്റെ രക്തത്തിൽ ഇല്ല: ഡി.കെ.ശിവകുമാർ
കർണാടകയിൽ കോൺഗ്രസ് സർക്കാരിലെ നേതൃമാറ്റത്തെക്കുറിച്ച് അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഒരു ഗ്രൂപ്പ് ഉണ്ടാക്കുക എന്നത് എൻ്റെ രക്തത്തിൽ ഇല്ലെന്നും സംസ്ഥാനത്തെ 140 കോൺഗ്രസ് എംഎൽഎമാരും എൻ്റെയും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെയും മന്ത്രിസഭയെയും പുനഃസംഘടിപ്പിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. നിരവധി എംഎൽഎമാർ മന്ത്രിമാരാകാൻ താൽപ്പര്യപ്പെടുന്നു. അതിനായി അവർ ദില്ലിയിൽ പോയി നേതാക്കളെ കാണുന്നത് സ്വാഭാവികമാണ്. അതല്ലാതെ, എനിക്ക് എന്ത് പറയാൻ കഴിയും? ഞാൻ ആരെയും കൊണ്ടുപോയിട്ടില്ല. ചിലർ പോയി
നാവികസേനയുടെ രഹസ്യങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ച രണ്ടുപേർ കർണാടക പൊലീസ് പിടിയിൽ
ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ച ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാന്ദ്രി എന്നിവരെ കർണാടക പൊലീസ് പിടികൂടി. കൊച്ചിൻ ഷിപ്പ്‌യാർഡ് സിഇഒയുടെ പരാതിയിലാണ് അറസ്റ്റ്. ഉഡുപ്പിയിലെ കപ്പൽശാലയിലെ ജീവനക്കാരാണ് അറസ്റ്റിലായ രണ്ടുപേരും. 18 മാസത്തിലേറെയായി ഇവർ രണ്ടുപേരും കപ്പൽശാലയ്ക്കുള്ളിലെ തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സുഷമ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് വഴി കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ മാൽപെ യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ.
തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിർദേശപത്രിക സമർപ്പിച്ചത് ഒന്നര ലക്ഷത്തോളം പേർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു. ഒന്നര ലക്ഷത്തോളം പേർ പത്രിക നൽകിയതായാണ് പ്രാഥമിക കണക്ക്. നാളെ സൂക്ഷ്‌മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. ഇതിനുശേഷമെ അന്തിമ ചിത്രം തെളിയുകയുള്ളൂ.
2030 ആകുമ്പോഴേക്കും ബാംഗ്ലൂർ നഗരം പ്ലാസ്റ്റിക് രഹിതമാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
2030 ആകുമ്പോഴേക്കും ബാംഗ്ലൂർ നഗരം പ്ലാസ്റ്റിക് രഹിതമാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിദിനം 900 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് നഗരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത്. പാലസ് ഗ്രൗണ്ടിൽ നടന്ന കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (കെ.എസ്.പി.സി ബി) സുവർണ ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ബി ഈശ്വർ ഖാണ്ഡ്രെയും പങ്കെടുത്തു.