ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ച ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാന്ദ്രി എന്നിവരെ കർണാടക പൊലീസ് പിടികൂടി. കൊച്ചിൻ ഷിപ്പ്‌യാർഡ് സിഇഒയുടെ പരാതിയിലാണ് അറസ്റ്റ്.

ഉഡുപ്പിയിലെ കപ്പൽശാലയിലെ ജീവനക്കാരാണ് അറസ്റ്റിലായ രണ്ടുപേരും. 18 മാസത്തിലേറെയായി ഇവർ രണ്ടുപേരും കപ്പൽശാലയ്ക്കുള്ളിലെ തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സുഷമ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് വഴി കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ മാൽപെ യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. സ്വകാര്യ ക്ലയന്റുകൾക്കും ഇന്ത്യൻ നാവികസേനയ്ക്കും വേണ്ടി നിർമ്മിക്കുന്ന കപ്പലുകളുടെ വിശദാംശങ്ങൾ ഈ രേഖകളിൽ ഉൾപ്പെടുന്നു. വിവരങ്ങൾ വാട്സ്ആപ്പ് വഴി പാകിസ്താനിലെ ഹാൻഡ്‌ലർമാർക്ക് അയച്ചതായാണ് വിവരം.

Related Posts