ജെഡിഎസ് നേതാവ് ടി. അസ്‌ഗറിനുനേരേയുണ്ടായ വധശ്രമത്തിൽ നടിയും കോൺഗ്രസ് നേതാവുമായ സവിത മല്ലേഷ് നായിക് അറസ്റ്റിൽ. നവംബർ 10-ന് ബാഷ നഗറിൽ സംഘടിപ്പിച്ച ടിപ്പു ജയന്തിയിൽ പങ്കെടുക്കുകയായിരുന്ന അസ്‌ഗറിനെ കോൺഗ്രസ് നേതാവ് ഖാലിദ് പൈൽവാൻ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സവിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. കേസിൽ സവിതയ്ക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് അറസ്റ്റുചെയ്യുകയായിരുന്നു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.
ഖാലിദ് പൈൽവാൻ ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്. അസ്ഗറിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ഖാലിദ് പൈൽവാനെ സവിത സഹായിച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതും സാമ്പത്തികസഹായവും അഭയവും നൽകിയതും സവിതയാണെന്ന് പോലീസ് പറഞ്ഞു.