എച്ച്.ഡി.ദേവഗൗഡയെ ജെഡിയു ദേശീയ അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി കർണാടക സംസ്ഥാന അധ്യക്ഷനായി തുടരും.
ബെംഗളൂരുവിൽ ചേർന്ന പാർട്ടി ദേശീയസമിതി യോഗത്തിലാണ് എച്ച്.ഡി.ദേവഗൗഡയെയും മകനായ എച്ച്.ഡി.കുമാരസ്വാമിയും വീണ്ടും തിരഞ്ഞെടുത്തത്.
കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും അവസാനം അത് ഉപേക്ഷിക്കുകയായിരുന്നു. കുടുംബാധിപത്യം എന്ന വിമർശനം ഉയരുമെന്ന് പേടിച്ചാണ് നിഖിലിനെ മാറ്റി നിർത്തിയത്. ദേവഗൗഡയുടെ മറ്റൊരു മകനായ മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണ പാർട്ടി ഉന്നതസമിതി അംഗമാണ്. രേവണ്ണയുടെ മകൻ സൂരജ് രേവണ്ണ പ്രചാരണസമിതി അംഗവുമാണ്.