കാട്ടാന ആക്രമണത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരു കുടകിൽ കോളേജ് വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന വിദ്യാർഥിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മടിക്കേരി ബെട്ടത്തൂർ സ്വ ദേശി ഗിരീഷിൻ്റെ മകൾ പൂജയാണ് (17) മരിച്ചത്. ശനിയാഴ്ച രാവിലെ കോളേജിൽ നിന്ന് ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൂജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മടിക്കേരി സെയ്ന്റ് മൈക്കിൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിനിയാണ് പൂജ.

വിദ്യാർഥിനിയുടെ മരണത്തിൽ നാട്ടുകാരുടെ പ്രതിഷേധമുയർന്നു. ജനവാസകേന്ദ്രങ്ങളിലുള്ളവർക്കുനേരെ കാട്ടാനകളുടെ ആക്രമണം ഒഴിവാക്കാൻ വനംവകുപ്പ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമമാണ് ബെട്ടത്തൂർ.

Related Posts