രാ​ഹു​ലി​ന് വീ​ണ്ടും ആ​ശ്വാ​സം; അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി കോ​ട​തി
Kerala
0 min read
6.5k

രാ​ഹു​ലി​ന് വീ​ണ്ടും ആ​ശ്വാ​സം; അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി കോ​ട​തി

ജനുവരി 7, 2026
0

പാലക്കാട് എംഎൽഎ രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ അറസ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഹൈക്കോടതി. ഈ ​മാ​സം 21 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി.21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.

Continue Reading
ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്കം; വി​.കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു
Kerala
0 min read
7.0k

ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്കം; വി​.കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു

ജനുവരി 7, 2026
0

വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് ഒ​ഴി​യു​ന്നു. മ​രു​തം​കു​ഴി​യി​ലാ​ണ് പു​തി​യ ഓ​ഫീ​സ്. ഇ​വി​ടേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​നാ​ണ് തീ​രു​മാ​നം. കൗ​ൺ​സി​ല​റും ബി​ജെ​പി നേ​താ​വുമാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യു​ന്ന​ത്. വി.​കെ. പ്ര​ശാ​ന്തും ആ​ർ. ശ്രീ​ലേ​ഖയും ത​മ്മി​ലു​ള്ള ഓ​ഫീ​സ് കെ​ട്ടി​ട ത​ർ​ക്കം വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഓ​ഫീ​സ് കെ​ട്ടി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

Continue Reading
കർണാടകയിൽ കടുവ സെൻസസ് ആരംഭിച്ചു
Karnataka
0 min read
7.0k

കർണാടകയിൽ കടുവ സെൻസസ് ആരംഭിച്ചു

ജനുവരി 7, 2026
0

കർണാടകയിൽ കടുവ സെൻസസ് ആരംഭിച്ചു. വന്യജീവി സങ്കേതങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, കടുവകളുടെ സഞ്ചാരം രേഖപ്പെടുത്തിയ വനം ഡിവിഷനുകൾ എന്നിവിടങ്ങളിലാണ് സെൻസസ് നടക്കുക. കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ, കാളി, ഭദ്ര,ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബി.ആർ.ടി), കടുവ സംരക്ഷണ കേന്ദ്രങ്ങൾ, മാലെ മഹാദേശ്വര, കാവേരി വന്യജീവി സങ്കേതങ്ങൾ എന്നിവ സെൻസസിൽ പെടും.ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ നാലു വർഷത്തിലൊരിക്കൽ നടത്തുന്ന സെൻസസ് മുഖേന രാജ്യത്തെ കടുവകളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്താൻ സാധിക്കും.ഹുൻസൂർ,

Continue Reading
അക്ഷരോത്സവത്തിന് ഇന്ന് തിരിതെളിയും: ദീപാലങ്കാരങ്ങളാൽ തിളങ്ങി നിയമസഭാ മന്ദിരം
Kerala
0 min read
7.1k

അക്ഷരോത്സവത്തിന് ഇന്ന് തിരിതെളിയും: ദീപാലങ്കാരങ്ങളാൽ തിളങ്ങി നിയമസഭാ മന്ദിരം

ജനുവരി 7, 2026
0

ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ (കെ.എല്‍.ഐ.ബി.എഫ്) നാലാം പതിപ്പിന് മുന്നോടിയായി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച വർണാഭമായ വൈദ്യുത ദീപാലങ്കാരങ്ങൾ സ്പീക്കർ എ. എൻ. ഷംസീർ സ്വിച്ച് ഓൺ ചെയ്തു. നിയമസഭാ സെക്രട്ടറി ഡോ എൻ. കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. നിയമസഭാ മന്ദിരവും അങ്കണവും എൽ.ഇ.ഡി ദീപങ്ങളാൽ വർണ്ണാഭമായയാണ് അക്ഷരോത്സവത്തെ വരവേൽക്കുന്നത്. ഇത്തവണ പ്രസാധകരുടെയും സ്റ്റാളുകളുടെയും എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച്

Continue Reading
ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്ക്? കോൺഗ്രസിൽ നിർണായക നീക്കം
Kerala
0 min read
6.9k

ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്ക്? കോൺഗ്രസിൽ നിർണായക നീക്കം

ജനുവരി 7, 2026
0

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്തുടനീളം യുഡിഎഫിന് മറിയ ഉമ്മനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ആറന്മുള, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലൊന്നിൽ മറിയ ഉമ്മനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിൻ്റെ ആലോചന. മുതിർന്ന കോൺഗ്രസ് നേതാക്കൾ മറിയ ഉമ്മനുമായി നേരിട്ട് സംസാരിച്ചതായാണ് വിവരം. ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറുമെന്നും അത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്

Continue Reading
പൊങ്കലിന് ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനുകൾ സ​ർ​വി​സ് ന​ട​ത്തും
Kerala
1 min read
7.0k

പൊങ്കലിന് ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനുകൾ സ​ർ​വി​സ് ന​ട​ത്തും

ജനുവരി 7, 2026
0

പൊങ്കലിന് അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. 06125 ചെന്നൈ സെൻട്രൽ – മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ എക്‌സ്പ്രസ് 14 ന് പുലർച്ചെ 4.15 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി തന്നെ 11.30 ന് മംഗളൂരു ജങ്ഷനിൽ എത്തും. 06126 മംഗളൂരു ജങ്ഷൻ – ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷൽ എക്‌സ്പ്രസ് ജനുവരി 13 ന് പുലർച്ചെ 3.10 ന് മംഗളൂരു

Continue Reading
ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ജനുവരി 17ന്; തിരുവനന്തപുരം – ബംഗളൂരു സർവീസ് ഉടൻ?
India
0 min read
6.6k

ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ജനുവരി 17ന്; തിരുവനന്തപുരം – ബംഗളൂരു സർവീസ് ഉടൻ?

ജനുവരി 7, 2026
0

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 17ന് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ആസാമിലെ ഗുവാഹത്തിയിൽ നിന്ന് ബംഗാളിലെ കൊൽക്കത്തയിലേക്കുള്ള സർവീസാണ് ആദ്യം ഉദ്‌ഘാടനം ചെയ്യുന്നത്. പിന്നാലെ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും വന്ദേഭാരത് സ്ലീപ്പർ സർവീസ് ഉടൻ അനുവദിച്ചേക്കും. കേരളത്തിനു രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ലഭിച്ചേക്കാൻ സാദ്ധ്യതയുണ്ട്. 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പറിൽ അത്യാധുനിക യാത്രാ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ വർഷം 12 വന്ദേഭാരത്

Continue Reading
കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയായി  സിദ്ധരാമയ്യ
Karnataka
1 min read
6.3k

കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയായി സിദ്ധരാമയ്യ

ജനുവരി 7, 2026
0

കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി കസേരയിൽ ഏഴ് വർഷവും 240 ദിവസവും ആയതോടെയാണ് സിദ്ധരാമയ്യ ഏറ്റവും കൂടുതൽ കാലം കർണാടകയെ നയിച്ച മുഖ്യമന്ത്രിയായത്. മുൻ മുഖ്യമന്ത്രി ദേവരാജ് അരസിൻ്റെ ഏഴ് വർഷവും 239 ദിവസം എന്ന റോക്കോർഡാണ് സിദ്ധരാമയ്യ മറികടന്നത്. ഈ നേട്ടത്തിലെ സന്തോഷവും സിദ്ധരാമയ്യ പങ്കുവെച്ചു. ‘ദേവരാജ് അരസ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഭരിച്ചതിൻ്റെ കാരണം ജനങ്ങളുടെ അനുഗ്രഹമാണ്.

Continue Reading
മഹാഅന്നദാനം സംഘടിപ്പിച്ചു
Association News
1 min read
6.6k

മഹാഅന്നദാനം സംഘടിപ്പിച്ചു

ജനുവരി 7, 2026
0

ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാ സംഘത്തിൻ്റെ ഏഴാമത് മഹാഅന്നദാനം ഷെട്ടിഹള്ളി റെയിൽവേ ഗേറ്റിനു സമീപം നടന്നു. രാവിലെ 11:30ന് ആരംഭിച്ച അന്നദാനചടങ്ങിൽ 4000ലധികം പേർ പങ്കെടുത്തു. അന്നദാനദിവസം നടന്ന അനിത പ്രേംകുമാറിൻ്റെ ശ്രീമദ് ഭഗവദ് ഗീത പ്രഭാഷണം ശ്രദ്ധേയമായി. വാൽമീകി സാഹിത്യ പുരക്‌സാരം നേടിയ കെ.കവിത, അനിത പ്രേംകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തലേദിവസം വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ദാസറഹള്ളി എം എൽ എ മുനിരാജു, മുൻ

Continue Reading
ബെംഗളൂരുവിൽ നിന്ന് 50 ഓളം ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസ്; തമിഴ്‌നാട്ടിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു
Karnataka
0 min read
6.6k

ബെംഗളൂരുവിൽ നിന്ന് 50 ഓളം ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസ്; തമിഴ്‌നാട്ടിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു

ജനുവരി 7, 2026
0

ബെംഗളൂരുവിലെ പിജി(പേയിംഗ് ഗസ്റ്റ്)കളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസിൽ തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന 48 ലാപ്‌ടോപ്പുകൾ കണ്ടെടുത്തതായും ബെംഗളൂരു പോലീസ് അറിയിച്ചു. ലാപ്‌ടോപ്പ് സർവീസ് ടെക്‌നീഷ്യനായ ഗൗതം (30), ഓട്ടോറിക്ഷ ഡ്രൈവറായ രാജദൊരൈ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പിജി സ്ഥാപനത്തിലെ താമസക്കാരൻ പരാതി നൽകിയതോടെയാണ് കേസ് പുറത്തുവന്നത്.

Continue Reading