നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മരുന്ന് പരീക്ഷണ രംഗത്തെ മികവിന് മലയാളി സംരംഭമായ ആക്സിലർസ് ബയോസയൻസ് പ്രൈവറ്റ് ലിമിറ്റഡിന് ‘സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ’ പുരസ്കാരം. ബെംഗളൂരു ടെക് സമ്മിറ്റിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ കോട്ടയം പാലാ പനയ്ക്കപ്പാലം കുളത്തുങ്കൽ സ്വദേശി ഡോ. ജഗദീഷ് തമ്പി കർണാടക മന്ത്രി അജയ് സിങ്ങിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മരുന്നുകളുടെ പരീക്ഷണത്തിനായി നിർമിത ബുദ്ധി സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തിയതിനാണ് കമ്പനിക്ക് ഈ അംഗീകാരം ലഭിച്ചത്.

Related Posts