കർണാടകയിൽ 400 കോടി രൂപയുടെ നിരോധിത നോട്ടുകൾ തട്ടിയെടുത്ത സംഭവത്തെച്ചൊല്ലി രാഷ്ട്രീയ പോര്
കർണാടകയിൽ കണ്ടെയ്‌നറിൽ കടത്തിയ 400 കോടി രൂപയുടെ നിരോധിത നോട്ടുകൾ തട്ടിയെടുത്ത സംഭവത്തെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ രാഷ്ട്രീയ പോര്. കർണാടക ബെളഗാവിയിലെ ചോർല ഘട്ട് മേഖലയിൽ നടന്ന നാടകീയമായ കവർച്ചയിൽ പരസ്‌പര ആരോപണങ്ങളുമായി ഇരു പാർട്ടികളും രംഗത്തെത്തി. നിരോധിത നോട്ടുകൾ മാറ്റിയെടുക്കാനുള്ള വലിയൊരു റാക്കറ്റാണ് ഇതിന് പിന്നിലെന്നും കവർച്ചയ്ക്ക് ബിജെപി ഭരണകൂടങ്ങളുടെ ഒത്താശയുണ്ടെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ആരോപിച്ചു. പണം മഹാരാഷ്ട്രയിലേക്കും ഗോവയിലേക്കും കടത്തിയതായി വിവരമുണ്ട്.കേന്ദ്ര ഏജൻസികൾ
സുവർണ്ണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോൺ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
സുവർണ്ണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോൺ, 77മതു റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സോൺ ചെയർമാൻ ഷിബു ജോൺ ദേശീയ പതാക ഉയർത്തി. സോൺ കൺവീനർ പി.എൽ.പ്രസാദ്, ഫൈനൻസ് കൺവീനർ ദിനേശ് നമ്പൂതിരി, വൈസ് ചെയർമാൻ.സി.വി. ഉണ്ണിത്താൻ തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ വിഭാഗം ചെയർപേഴ്സൺ ശശികല, കൺവീനർ സിനിമാത്യു, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി 15 പേർ മരിച്ചു; നിരവധി പേരെ കാണാതായി
തെക്കൻ ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. ‘എം.വി തൃഷ കെർസ്റ്റിൻ’ എന്ന ബോട്ടാണ് മുങ്ങിയത്. തിങ്കളാഴ്ച പുലർച്ചയോടെ ബലുക് ബലൂക് ദ്വീപിൽ നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് യാത്രക്കാരുമായി പോയപ്പോഴായിരുന്നു അപകടം. ബോട്ടിൽ 332 ജീവനക്കാരും 27 ജീവനക്കാരും അടക്കം 359 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അലിസൺ ഷിപ്പിങ് ലൈൻസ് എന്ന കമ്പനിയുടേതാണ് മുങ്ങിയ ബോട്ട്. സാംബോവങ്ക സിറ്റിയിൽ നിന്നും യാത്ര പുറപ്പെട്ട് ഏകദേശം
ലോക സാമ്പത്തിക ഫോറം; കർണാടകയിൽ 13,070 കോടിയുടെ നിക്ഷേപ സാധ്യത
ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്) യോഗത്തിൽ സംസ്ഥാനത്തിന് 13,070 കോടി രൂപയുടെ നിക്ഷേപ സാധ്യത ലഭിച്ചതായി വ്യവസായ മന്ത്രി എം.ബി. പാട്ടീൽ. ഡേറ്റ സെൻ്ററുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ, എയ്റോസ്പേസ്, ഭക്ഷ്യ സംസ്‌കരണം, ക്ലീൻ എനർജി, അഡ്വാൻസ്ഡ് മാനുഫാക്‌ചറിങ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ സാധ്യത തെളിഞ്ഞത്. അടുത്ത 3 വർഷത്തിനുള്ളിൽ ആർ.പി.സഞ്ജീവ് ഗോയങ്ക ഗ്രൂപ് (ആർ.പി.എസ്.ജി) ബല്ലാരി, വിജയപുര ജില്ലകളിൽ 10,500 കോടി രൂപ നിക്ഷേപിക്കും. സംസ്ഥാനത്ത് ഇതിനകം 10,000 കോടി
തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡണ്ട് പി.മോഹൻദാസ് ദേശീയ പതാക ഉയർത്തി. സെക്രട്ടറി പ്രദീപ് പി. പി സ്വാഗതം പറഞ്ഞു. ആർ.വി.പിള്ള ദേശീയ ഗാനം ആലപിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ A K രാജൻ മധുരം നൽകിക്കൊണ്ട് നന്ദി പറഞ്ഞു.
ഭവന നിർമാണത്തിനായി 5500 കോടി രൂപ ചെലവഴിച്ചു: മുഖ്യമന്ത്രി സിദ്ധരാമയ്യ
ചേരിയിൽ താമസിക്കുന്ന ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കർണാടക സർക്കാർ വീടുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചേരി വികസന ബോർഡിൻ്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആവാസ് യോജന ‘എല്ലാവർക്കും അഭയം’പദ്ധതിയിൽ സംസ്ഥാനത്തുടനീളം നിർമ്മിക്കുന്ന 42,345 വീടുകളുടെ സമർപ്പണത്തിനും ഭവന അലോട്ട്മെന്റ് ലെറ്ററുകളുടെ വിതരണത്തിനും സംഘടിപ്പിച്ച മെഗാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘സർക്കാർ ഒരു വീടിന് 5 മുതൽ 5 ലക്ഷം രൂപ വരെ നൽകുന്നുവെന്നും എന്നാൽ പദ്ധതിയുടെ
ബംഗളൂരു മലയാളി ഫോറം ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു
ബംഗളൂരു മലയാളി ഫോറം ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. വിശ്വേശ്വരയ്യ മ്യൂസിയം, ഇഷ ഫൗണ്ടേഷൻ, എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം അസ്പദമാക്കിയുള്ള ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്ത വിജയികളെ അനുമോദിച്ചു. പ്രസിഡണ്ട് ജോജോ.പി ജെ, സെക്രട്ടറി ഷിബു ശിവദാസ്, ജോയിൻറ് ട്രഷറർ പ്രിജി. വി, ലേഡീസ് വിങ്ങ് മെന്റർ മധു കലമാനൂർ, ഓമന ജേക്കബ്, ഡോ.ബീന പ്രവീൺ, ഷാജിയാർ പിള്ള, ഷാജു ദേവസി,
പാലക്കാട് ഫോറം റിപ്പബ്ലിക് ദിനാഘോഷം
പാലക്കാട് ഫോറം ബംഗളുരു റിപ്പബ്ലിക് ദിനാഘോഷം വിപുലമായി കൊണ്ടാടി. ഫോറം ഓഫീസിൽ നടന്ന ആഘോഷപരിപാടിയിൽ പ്രസിഡണ്ട് ദിലീപ് കുമാർ.ആർ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ദിലീപ് കുമാർ, സെക്രട്ടറി മുരളി സി പി തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി. പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന പാലക്കാട് ഫോറത്തിൻ്റെ പതിനഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. മാർച്ച് മാസം വനിതാ ദിനാഘോഷവും മെയ് മാസം കുടുംബസംഗമവും നടത്താൻ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് ശിവദാസ്
കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സമാജം വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ ദേശീയ പതാക ഉയർത്തി. നമ്മുടെ രാജ്യത്തിൻ്റെ സമ്പന്നമായ സംസ്കാരത്തിലും വൈവിധ്യത്തിലും അഭിമാനിക്കണമെന്നും കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും നാം നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി പി.കെ.അജിത് കുമാർ, ട്രഷറർ ബിജു ജേക്കബ്, ജോയിൻ്റ് സെക്രട്ടറിമാരായ മുരളി സി പി, വിശ്വനാഥൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് എല്ലാവർക്കും മധുരം
വനിതാ പ്രീമിയർ ലീഗ്: മുംബൈ ഇന്ത്യൻസിന് ജയം
വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 15 റൺസിന് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചു.മുംബൈ ഇന്ത്യൻസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ സാധിച്ചുള്ളു. ബാറ്റിംഗിൽ റിച്ചാ ഘോഷ് തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ല. 50 പന്തിൽ 90 റൺസാണ് റിച്ച എടുത്തത്. 10 ബൗണ്ടറിയും 6 സിക്സും അടങ്ങുന്നതായിരുന്നു