കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സമാജം വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ ദേശീയ പതാക ഉയർത്തി. നമ്മുടെ രാജ്യത്തിൻ്റെ സമ്പന്നമായ സംസ്കാരത്തിലും വൈവിധ്യത്തിലും അഭിമാനിക്കണമെന്നും കഠിനാധ്വാനത്തിലൂടെയും സത്യസന്ധതയിലൂടെയും നാം നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറി പി.കെ.അജിത് കുമാർ, ട്രഷറർ ബിജു ജേക്കബ്, ജോയിൻ്റ് സെക്രട്ടറിമാരായ മുരളി സി പി, വിശ്വനാഥൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് എല്ലാവർക്കും മധുരം വിതരണം ചെയ്തു.