വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ
വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായ മോഹൻ (62) ആണ് അറസ്റ്റിലായത്. ഇയാള്‍ അമേരിക്കൻ പൗരത്വമുള്ള മലയാളി യുവതിയോടാണ് മോശമായി പെരുമാറിയത്. ദോഹയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്. നെടുമ്പാശേരി പോലീസാണ് പ്രതിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു
കൊച്ചിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ പെൺകുട്ടിക്ക് വെട്ടേറ്റു. ഇന്നലെ രാത്രിഏഴോടെയാണ് സംഭവം. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര (13) എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് സൈബ അക്താരക്ക് വെട്ടേറ്റത്.
സർഗധാര സാംസ്കാരിക സമിതി കഥയരങ്ങ് സംഘടിപ്പിച്ചു
സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങ് സംഘടിപ്പിച്ചു. കഥ കേൾക്കാനുള്ള താൽപ്പര്യം മനുഷ്യന് ജന്മസിദ്ധമാണ്. ബാഹ്യമോ ആന്തരമോ ആയ ഒറ്റ സംഭവത്തെ പ്രതിപാദിക്കുന്ന ഭാവനാസൃഷ്ടിയാണ് ചെറുകഥ. ലഘുവെങ്കിലും ജീവസ്പർശിയായ ഒരനുഭവമോ, സംഭവമോ, വൈചാരികവും വൈകാരികവുമായി ആവിഷ്ക്കരിക്കുന്ന ചെറുകഥക്ക് വിസ്തൃതമായ ഒരു ക്യാൻവാസ് ആവശ്യമില്ല. വായനക്കാരുടെ മനസ്സിൽ ശക്തമായ ഒരനുഭൂതി സംവേദിപ്പിക്കാൻ കഴിഞ്ഞാൽ കഥ വിജയിക്കുന്നു. നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ നടന്ന കഥയരങ്ങ് പ്രശസ്ത എഴുത്തുകാരി കെ. കവിത
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
2024ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്കു സമ്മാനിച്ചു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി.ഡാനിയല്‍ പുരസ്കാരം മുഖ്യമന്ത്രി നടി ശാരദയ്ക്ക് സമ്മാനിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. മലയാള സിനിമയുടെ കലാപരമായ വളര്‍ച്ചയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് നിര്വഹിക്കപ്പെടുന്നതെന്നും മലയാള സിനിമയുടെ 35 വിഭാഗങ്ങളില്‍ മികവ് തെളിയിച്ച കലാകാരന്മാര്ക്കുള്ള അംഗീകാരമാണിതെന്നും, ഉദ്ഘാടന
‘നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ചത്’; റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു
റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശത്തിൽ സൈന്യത്തെയും പോലീസ് സേനകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ന് രാജ്യം വോട്ടർ ദിനം ആഘോഷിക്കുന്നു. തിരഞ്ഞെടുപ്പിൽ വനിതകളുടെ പങ്കാളിത്തം രാജ്യ പുരോഗതിക്ക് ആവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിൻ്റെ അടിസ്ഥാന രേഖയാണ് ഇന്ത്യൻ ഭരണഘടനയെന്നും നീതി, സ്വാതന്ത്ര്യം, സമത്വം,
പ്രേംരാജ്.കെ.കെയുടെ ബാലനോവൽ ‘ഉൽക്ക’ പ്രകാശനം ചെയ്‌തു
പ്രേംരാജ്.കെ.കെയുടെ ബാലനോവൽ ഉൽക്ക പ്രകാശനം ചെയ്‌തു. ഇന്ന് ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത് ആണ് ബാലനോവൽ പ്രകാശനം ചെയ്തത്. കൃതി എഴുത്തുകാരൻ ഹരിദാസൻ.കെ.പി പ്രതി ഏറ്റുവാങ്ങി. ബാലസാഹിത്യ കൃതികളിൽ നിന്ന് ഉൽക്ക തികച്ചും വ്യത്യസ്തത നിറഞ്ഞതാണെന്ന് ഓസ്റ്റിൻ അജിത് പറഞ്ഞു. ആബാലവൃദ്ധം ജനങ്ങളും വായിച്ചിരിക്കേണ്ടുന്ന കൃതിയാണിതെന്ന് ഹരിദാസൻ കെ പി അധ്യക്ഷ പ്രഭാഷണത്തിൽ പറഞ്ഞു. എഴുത്തുകാരിയും സംസ്കൃതഭാഷ വിദുഷിയുമായ ഡോ. സുധ കെ കെ നഗരത്തിലെ സാഹിത്യപ്രേമികളോട്
വി.എസിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍
പത്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനനേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ. എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹനായി. ചലച്ചിത്ര നടൻ മമ്മൂട്ടിക്കും പത്മഭൂഷൺ. സാഹിത്യ വിഭാഗത്തിൽ പി നാരായണനും പദ്‌മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട് പി നാരായണനും പത്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജന്മഭൂമി ദിനപത്രത്തിൻ്റെ
‘ഉണ്ട ചോറിനു നന്ദി കാണിക്കണം, പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യും’; എസ് രാജേന്ദ്രനെതിരെ എം എം മണി
സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി രംഗത്ത്. രാജേന്ദ്രനെ കൈ കാര്യം ചെയ്യണമെന്നാണ് മണിയുടെ പരാമർശം. സിപിഎം പൊതുപരിപാടിയിലാണ് മണിയുടെ വാക്കുകൾ. രാജേന്ദ്രനെ എല്ലാ കാലത്തും എംഎൽഎ ആയി ചുമക്കാൻ സിപിഎമ്മിന് കഴിയുമോ എന്നും മണി ചോദിച്ചു. പാർട്ടിയോട് രാജേന്ദ്രൻ നന്ദി കാണിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആക്കി. മൂന്ന് തവണ എംഎൽഎ ആക്കി. പെൻഷൻ
പരിസ്ഥിതി പ്രവർത്തക കൊല്ലകയിൽ ദേവകിയമ്മയ്‌ക്ക് പത്മശ്രീ
ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിന് പരിസ്ഥിതി പ്രവർത്തകയായ ആലപ്പുഴ സ്വദേശി കൊല്ലകയിൽ ദേവകിയമ്മ അർഹയായി. പാരിസ്ഥിതിക മേഖലയ്‌ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി. ഇന്ത്യയുടെ നാരീശക്തി പുരസ്കാര ജേതാവാണ് ദേവകിയമ്മ. പരിസ്ഥിതി വന സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഇന്ദിരാഗാന്ധി ദേശീയ വൃക്ഷമിത്ര അവാർഡ് ലഭിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ചേക്കറിൽ പരം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഒരു വനം ദേവകിയമ്മ നിർമ്മിച്ചിട്ടുണ്ട്. ഇവിടെ 3000ത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളും ഉണ്ട്.
കേന്ദ്ര വാഹന നിയമങ്ങൾ അതേപടി നടപ്പാക്കില്ല: മന്ത്രി കെ.ബി.ഗണേഷ് കുമാർ
മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂവെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര നിയമങ്ങൾ അതേപടി കേരളത്തിലും നടപ്പാക്കില്ലെന്നും സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂവെന്നും മന്ത്രി കുറിച്ചു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ