പ്രേംരാജ്.കെ.കെയുടെ ബാലനോവൽ ഉൽക്ക പ്രകാശനം ചെയ്തു. ഇന്ന് ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത് ആണ് ബാലനോവൽ പ്രകാശനം ചെയ്തത്. കൃതി എഴുത്തുകാരൻ ഹരിദാസൻ.കെ.പി പ്രതി ഏറ്റുവാങ്ങി.
ബാലസാഹിത്യ കൃതികളിൽ നിന്ന് ഉൽക്ക തികച്ചും വ്യത്യസ്തത നിറഞ്ഞതാണെന്ന് ഓസ്റ്റിൻ അജിത് പറഞ്ഞു. ആബാലവൃദ്ധം ജനങ്ങളും വായിച്ചിരിക്കേണ്ടുന്ന കൃതിയാണിതെന്ന് ഹരിദാസൻ കെ പി അധ്യക്ഷ പ്രഭാഷണത്തിൽ പറഞ്ഞു. എഴുത്തുകാരിയും സംസ്കൃതഭാഷ വിദുഷിയുമായ ഡോ. സുധ കെ കെ നഗരത്തിലെ സാഹിത്യപ്രേമികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തി.
പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പ്രേംരാജ് കെ കെ നന്ദി പറഞ്ഞു. ഈ നോവൽ എഴുതാനുണ്ടായ അനുഭവങ്ങൾ കഥാകാരൻ പ്രേംരാജ് കെ കെ പങ്കുവെച്ചു. ബെംഗളൂരുവിലെ പിന്നണി ഗായകൻ മോഹൻദാസ് എം ബി ഗാനങ്ങൾ ആലപിച്ചു. കൃതി ഓൺലൈനിൽ ലഭ്യമാണ്.