സു​കു​മാ​ര​ൻ നാ​യ​രു​മാ​യി പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള ച​ർ​ച്ച ന​ട​ത്തി
Kerala
0 min read
6.2k

സു​കു​മാ​ര​ൻ നാ​യ​രു​മാ​യി പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള ച​ർ​ച്ച ന​ട​ത്തി

ജനുവരി 25, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​ൻ​എ​സ്എ​സി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ബി​ജെ​പി. പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി സു​കു​മാ​ര​ൻ നാ​യ​രു​മാ​യി ബി ജെ പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള ച​ർ​ച്ച ന​ട​ത്തി. ബി​ജെ​പി​യു​ടെ ജി​ല്ലാ നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഇന്ന് രാ​വി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. സു​കു​മാ​ര​ൻ നാ​യ​ർ ബി​ജെ​പി​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ സ​ന്ദ​ർ​ശ​നം.

Continue Reading
ഇന്ത്യൻ പൗരൻ കാനഡയിൽ കൊല്ലപ്പെട്ടു
World
0 min read
6.5k

ഇന്ത്യൻ പൗരൻ കാനഡയിൽ കൊല്ലപ്പെട്ടു

ജനുവരി 25, 2026
0

കാനഡയിയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. 28 വയസുള്ള വാൻകൂർ നിവാസിയായ ദിൽരാജ് സിംഗ് ഗിൽ ആണ് കാനഡയിലെ ബർണബിയിൽ കൊല്ലപ്പെട്ടത്. ഗുണ്ടാസംഘത്തിൻ്റെ ഏറ്റുമുട്ടലിനിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിൻ്റെ സംശയം. കഴിഞ്ഞ ദിവസം വെടിവയ്പ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗില്ലിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുറ്റവാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർഥി
Kerala
0 min read
6.0k

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർഥി

ജനുവരി 25, 2026
0

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രൻ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം കെ.സുരേന്ദ്രൻ അംഗീകരിക്കുക കൂടി ചെയ്തതോടെ സ്ഥാനാർതിത്വത്തിൽ തീരുമാനമായി. നാളെ മുതൽ മഞ്ചേശ്വരം മണ്ഡലത്തിൽ സജീവമാകും. ബിജെപിയുടെ പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ നാളെ പങ്കെടുക്കും. വട്ടിയൂർക്കാവിൽ മത്സരിക്കണം എന്നായിരുന്നു കെ.സുരേന്ദ്രൻ്റെ ആഗ്രഹം. അത് പരസ്യമായി പറയുകയും ചെയ്തിരുന്നു. അതിനിടെയാണ് ദേശീയ നേതൃത്വത്തിൻ്റെ നിർദേശം. കാസർഗോഡ് മണ്ഡലത്തിൽ ബിജെപി ജില്ലാ പ്രസിഡണ്ട് അശ്വനി.എം.എൽ സ്ഥാനാർഥിയാകും.

Continue Reading
സിൽവർ ലൈൻ പദ്ധതി തട്ടിക്കൂട്ട്: അതിവേഗ റെയിലിനെ പിന്തുണക്കുന്നു: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Kerala
0 min read
6.2k

സിൽവർ ലൈൻ പദ്ധതി തട്ടിക്കൂട്ട്: അതിവേഗ റെയിലിനെ പിന്തുണക്കുന്നു: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ജനുവരി 25, 2026
0

അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. “അതിവേഗ റെയിൽ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. അതിവേഗ റെയിൽ വേണം. കേരളത്തിന് ആവശ്യമാണ്. സിൽവർ ലൈനിനെ എതിർത്തത് വിദഗ്ധരുടെ അഭിപ്രായം കൂടി തേടി. സിൽവർ ലൈൻ പദ്ധതി തട്ടിക്കൂട്ടാണെന്ന് വ്യക്തമായതാണ്. പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്താതെയായിരുന്നു സിൽവൽ ലൈൻ പദ്ധതി”. വി ഡി സതീശൻ പറഞ്ഞു. “പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിക്കെതിരെ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായാണ്

Continue Reading
റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​ൻ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യെന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി
India
0 min read
6.4k

റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​ൻ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യെന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി

ജനുവരി 25, 2026
0

റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​ൻ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യെന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​. ഇതിനെ തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. റെ​യി​ൽ പാ​ള​ങ്ങ​ളി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉണ്ടാവാതിരിക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ച്ചെ​ന്ന് ആ​ർ​പി​എ​ഫ് വ്യ​ക്ത​മാ​ക്കി.

Continue Reading
മഞ്ഞിൽ പുതഞ്ഞ് ഉത്തരേന്ത്യ: വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം
India
0 min read
5.9k

മഞ്ഞിൽ പുതഞ്ഞ് ഉത്തരേന്ത്യ: വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

ജനുവരി 25, 2026
0

ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. ഹിമാചൽ പ്രദേശിലെ മണാലി, കസോൾ, ഷിംല എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലെ വിവിധ ഇടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മഞ്ഞു വീഴ്ച ശക്തമായ സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.മഞ്ഞു വീഴ്ച മൂലം നിരവധി അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ദില്ലിയിലും ഉത്തരേന്ത്യയിലെ വിവിധ മേഖലകളിലും താപനില 6 ഡിഗ്രി വരെ താഴ്ന്നിരുന്നു. ദില്ലിയിലെ മഴയെത്തുടർന്ന് വായു ഗുണനിലവാരത്തോത് മെച്ചപ്പെട്ടു.കശ്മീരിലെ പല പ്രദേശങ്ങളിലും

Continue Reading
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും 12 പേർക്ക് മെഡൽ
India
0 min read
6.2k

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും 12 പേർക്ക് മെഡൽ

ജനുവരി 25, 2026
0

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും 12 പേരാണ് അർഹത നേടിയത്. എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിക്കും. കേരള ഫയർ സർവീസിൽ നിന്ന് എൻ രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിക്കും. 10 പേർക്ക് സ്‌തുത്യർഹ സേവനത്തിനുള്ള മെഡലാണ്. അസിസ്റ്റന്റ്റ് പോലീസ് സൂപ്രണ്ട് എ.പി. ചന്ദ്രൻ, എസ് പി സന്തോഷ് കുമാർ ടി, ഡി എസ് പി പ്രേമചന്ദ്രൻ, അസിസ്റ്റന്റ്റ് പോലീസ്

Continue Reading
ക‍ർണാടകയിൽനിന്ന് പോയ സ്വകാര്യബസ്സിലെ യാത്രക്കാരനിൽ നിന്ന് 31 ലക്ഷത്തോളം രൂപ പിടികൂടി
Kerala
0 min read
6.1k

ക‍ർണാടകയിൽനിന്ന് പോയ സ്വകാര്യബസ്സിലെ യാത്രക്കാരനിൽ നിന്ന് 31 ലക്ഷത്തോളം രൂപ പിടികൂടി

ജനുവരി 25, 2026
0

വയനാട് മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. ക‍ർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോയ സ്വകാര്യബസ്സിലെ യാത്രക്കാരനിൽ നിന്ന് 31 ലക്ഷത്തോളം രൂപയാണ് പിടികൂടിയത്. മാനന്തവാടി തോൽപ്പെട്ടി എക്സൈസ് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമിറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്ന പണമാണ് പിടികൂടിയത് എന്നാണ് പോലീസ് നിഗമനം.

Continue Reading
എം.പി ഫണ്ട് വിനിയോഗം; കേരളത്തിലെ എം.പിമാർ ദേശീയ ശരാശരിയിലും താഴെ
India
0 min read
6.6k

എം.പി ഫണ്ട് വിനിയോഗം; കേരളത്തിലെ എം.പിമാർ ദേശീയ ശരാശരിയിലും താഴെ

ജനുവരി 25, 2026
0

പാർലമെൻ്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതിക്കായുള്ള എം.പി ഫണ്ട് ചെലവിടുന്നതിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ ദേശീയ ശരാശരിയിലും താഴെയെന്ന് റിപ്പോർട്ട്. ദേശീയ ശരാശരി 28.1 ശതമാനമാണെങ്കിൽ കേരളത്തിലെ എം.പിമാരുടെ വിനിയോഗം ശരാശരി 13.13 ശതമാനമാണെന്നാണ് ലോകസഭയുടെ ഡാഷ് ബോർഡിലെ കണക്കുകൾ സൂചിപ്പിക്കുന്നു. 361.81 കോടി രൂപ ലോക്സഭയിലെ 20 ഉം രാജ്യസഭയിലെ 11ഉം അംഗങ്ങൾക്കായി അനുവദിച്ചതിൽ 47.51 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ലോകസഭ എം.പിമാർക്ക് അനുവദിച്ച 202.6 കോടി

Continue Reading
രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും
India
1 min read
6.7k

രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും

ജനുവരി 25, 2026
0

ഇന്ന് വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കമാകും. രാജ്യം കൈവരിച്ച നേട്ടങ്ങളും പുരോഗതിയും രാഷ്ട്രപതി വിശദീകരിക്കും. പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പത്മവിഭൂഷൻ, പത്മഭൂഷൻ, പത്മശ്രീ പുരസ്കാര ജേതാക്കളെ ആയിരിക്കും പ്രഖ്യാപിക്കുക. വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം,പൊതുകാര്യം, വ്യവസായം, കായികം, കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ ആയിരിക്കും പുരസ്കാരത്തിന് അർഹരാവുക.

Continue Reading