കാനഡയിയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. 28 വയസുള്ള വാൻകൂർ നിവാസിയായ ദിൽരാജ് സിംഗ് ഗിൽ ആണ് കാനഡയിലെ ബർണബിയിൽ കൊല്ലപ്പെട്ടത്. ഗുണ്ടാസംഘത്തിൻ്റെ ഏറ്റുമുട്ടലിനിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിൻ്റെ സംശയം.

കഴിഞ്ഞ ദിവസം വെടിവയ്പ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗില്ലിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുറ്റവാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Posts