നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഎസ്എസിനെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരുമായി ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള ചർച്ച നടത്തി.
ബിജെപിയുടെ ജില്ലാ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം ഇന്ന് രാവിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയത്. സുകുമാരൻ നായർ ബിജെപിക്കെതിരെ തുടർച്ചയായി വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീധരൻ പിള്ളയുടെ സന്ദർശനം.