ആവാമി ലീഗിൻ്റെ നേതാവും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയ്ക്ക് 6 മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍. ബുധനാഴ്ച കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗൊലാം മൊര്‍തുസ മസുംദാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായാണ് ശിക്ഷ നേരിടുന്നത്. ഭരണ വിരുദ്ധ വികാരത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ 2024 ലാണ് രാജ്യത്ത് നിന്ന് ഹസീന പലായനം ചെയ്ത‌ത്‌. ഇവർ അതിന് ശേഷം ഇന്ത്യയിൽ കഴിയുകയാണ്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികളിലുൾപ്പെടെ നിരവധി കേസുകൾ ഹസീനയുടെ പേരിലുണ്ട്.

Related Posts