ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്കിൽ പുതിയ ‘റെയിൽവൺ’ സൂപ്പർ ആപ്പിൽ ലഭ്യമാകും. റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും യാത്രക്കാർക്കായുള്ള വിവിധ സേവനങ്ങൾക്കുമുള്ള ഏകീകൃത പ്ലാറ്റ്ഫോമായാണ് ഇത് പ്രവർത്തിക്കുക. പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ടിക്കറ്റ് ബുക്കിങ്, പിഎൻആർ, ട്രെയിൻ ട്രാക്കിങ്ങ് എന്നിവയ്ക്ക് പുറമെ കോച്ചിൻ്റെ സ്ഥാനം കണ്ടെത്തൽ, യാത്രാ ഫീഡ്ബാക്ക്, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും.
ഇന്ത്യൻ നിലവിൽ റെയിൽവേ യാത്രക്കാർ വിവിധ സേവനങ്ങൾക്കായി നിരവധി വ്യത്യസ്ത ആപ്പുകളും വെബ്സൈറ്റുകളുമാണ് ഉപയോഗിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയിൽ കണക്ട്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഐആർസിടിസി ഇ-കാറ്ററിങ്ങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്ബാക്ക് നൽകുന്നതിനായി റെയിൽ മദദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി യുടിഎസ്, ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവയാണിവ.