നി​തീ​ഷ് കുമാ​ർ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു. ലോ​ക് ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ (റി​ട്ട.) സ​യ്യി​ദ് അ​താ ഹ​സ്‌​നൈ​ന് അ​ദ്ദേ​ഹം രാ​ജി സ​മ​ർ​പ്പി​ച്ചു. അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന്ന പു​തി​യ സ​ർ​ക്കാ​രി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​തീ​ഷ് ഒ​ഴി​യു​ന്ന​തോ​ടെ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​പ​ദം ബി​ജെ​പി​ക്ക് സ്വ​ന്ത​മാ​കും. ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി മു​ഖ്യ​മ​ന്ത്രി​യാ​കാ​നാ​ണു സാ​ധ്യ​ത. കേ​ന്ദ്ര​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ്, സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ ശ്രേ​യ​സി സിം​ഗ്, ല​ഖേ​ന്ദ്ര പാ​സ്വാ​ൻ, എ​ന്നി​വ​രെ​യും മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Related Posts