വന്ദേഭാരത് സ്ലീപ്പർ കോച്ചുകളടങ്ങിയ ആദ്യതീവണ്ടി ഈമാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നും തീവണ്ടിക്ക്‌ പ്രതീക്ഷിച്ച വേഗം ലഭിക്കില്ലെന്ന് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) വൃത്തങ്ങൾ പറഞ്ഞു. വന്ദേഭാരത് ചെയർകാറിനായി നിർമിച്ച തീവണ്ടിയിലാണ് സ്ലീപ്പർ ബെർത്തുകൾ ഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വെള്ളം ശേഖരിക്കാനുള്ള മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മാറ്റങ്ങൾ വരുത്തിയതിനാൽ കോച്ചുകളുടെ ഭാരം വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 130-180 കിലോമീറ്റർ വേഗത്തിലോടാവുന്ന തീവണ്ടിക്ക്‌ പ്രതീക്ഷിച്ച വേഗം ലഭിക്കില്ലെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ ഉന്നത വൃത്തങ്ങളും അറിയിച്ചു. പരമാവധി 130 കിലോമീറ്റർ വേഗത്തിലേ ഓടാനാവൂ. ഐ.സി.എഫിനുവേണ്ടി ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് (ബെമൽ) സ്ലീപ്പർ കോച്ചുകൾ നിർമിക്കുന്നത്. ആദ്യതീവണ്ടി 2024 ഒക്ടോബർ നാലിന് കൈമാറിയിരുന്നു.

Related Posts