അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരതരത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന് ആദരവ് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തം. കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത്. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും (ഭാരത് രാഷ്ട്ര സമിതി) അനുകൂലിച്ചിരുന്നു. തെലങ്കാന സര്‍ക്കാരിൻ്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും തിവാരി പറഞ്ഞു.

Related Posts