ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. കെ എൽ രാഹുലും ജയ്‌സ്വാളുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്‌തത്. തുടക്കത്തിലേ രാഹുലിനെ (2) ഇന്ത്യയ്‌ക്ക് നഷ്‌ടമായി. ഇംഗ്ളണ്ട് പ്ളേയിംഗ് ഇലവനിൽ നിന്ന്‌ പരിക്കേറ്റ പേസ് ബൗളർ ജോഫ്ര ആർച്ചറെ ഒഴിവാക്കി. ഇന്ത്യ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്.

ജസ്പ്രീത് ബുംറ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് പ്ലേയിംഗ് ഇലവനിലില്ല. പേസർ ആകാശ് ദീപ് ആണ് പകരം ഇടംപിടിച്ചത്. ഇടംകൈ ബാറ്റർ സായ് സുദർശൻ ഒന്നാം ടെസ്റ്റിൽ നിറം മങ്ങിയ ഓൾറൗണ്ടർ ശാർദ്ദുൽ ഠാക്കൂർ എന്നിവരും ഇന്ന് പുറത്താണ്. പകരം നിതീഷ് കുമാർ റെഡ്‌ഡി, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഇടംപിടിച്ചു.

ഇന്നും ഒന്നാം ടെസ്‌റ്റിൽ തീരെ തിളങ്ങാനാകാത്ത പേസ് ബൗളർമാർ പ്രസീദ്ദ് കൃഷ്‌ണ, മുഹമ്മദ് സിറാജ് എന്നിവർ ടീമിൽ ഇടംപിടിച്ചു. 5 മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ 5 സെഞ്ച്വറികൾ നേടിയിട്ടും 371 റൺസ് വിജയലക്ഷ്യം നൽകിയിട്ടും ഇംഗ്ലണ്ട് ജയിച്ചത് ഇന്ത്യൻ ആരാധകരുടെ രൂക്ഷവിമർശനം ഏൽക്കുന്നതിന് ഇടയാക്കിയിരുന്നു ഇതാണ് പ്രധാന മാറ്റങ്ങൾ വരുത്താൻ ഇടയാക്കിയത്.

Related Posts