ഇന്ന് വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കമാകും. രാജ്യം കൈവരിച്ച നേട്ടങ്ങളും പുരോഗതിയും രാഷ്ട്രപതി വിശദീകരിക്കും.

പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പത്മവിഭൂഷൻ, പത്മഭൂഷൻ, പത്മശ്രീ പുരസ്കാര ജേതാക്കളെ ആയിരിക്കും പ്രഖ്യാപിക്കുക. വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം,പൊതുകാര്യം, വ്യവസായം, കായികം, കല, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ ആയിരിക്കും പുരസ്കാരത്തിന് അർഹരാവുക.

രാജ്യതലസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഡൽഹി പൊലീസിൻ്റെ സ്പെഷ്യൽ സെൽ അടക്കം ശക്തമായ പൊലീസ് വിന്യാസമാണ് ഡൽഹിയിൽ. ഇന്ന് ഉച്ചയോടെ ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങും.

Related Posts