റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​ൻ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യെന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​. ഇതിനെ തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. റെ​യി​ൽ പാ​ള​ങ്ങ​ളി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉണ്ടാവാതിരിക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ച്ചെ​ന്ന് ആ​ർ​പി​എ​ഫ് വ്യ​ക്ത​മാ​ക്കി.

Related Posts