ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസ് വിമാനത്താവളത്തില്‍ വെച്ച് കൈകള്‍ ബന്ധിച്ച് തറയില്‍ കിടത്തിയ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അമേരിക്കയിലെ ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മടിയാണെന്നും ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും അഭിമാനം സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്നും കോാണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
‘ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് മോദി , ഇന്ത്യക്കാരുടെയും ഇന്ത്യയുടെയും ബഹുമാനവും ആദരവും സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. മോദി ഉടന്‍ തന്നെ പ്രസിഡന്റ് ട്രംപുമായി സംസാരിക്കണമെന്നും അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന മോശം പെരുമാറ്റത്തിലും അതിക്രമങ്ങളിലും ഇടപെടാന്‍ അഭ്യര്‍ഥിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം പറഞ്ഞു. യു എസിലെ ലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ നാടുകടത്തപ്പെടുന്നതിന് മുമ്പ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി യെ കൈകള്‍ വിലങ്ങിട്ട് തറയില്‍ കെട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കിട്ടു.