അർജൻ്റീന ഫുട്ബോൾ ടീമിന് ഇപ്പോൾ ഇതിഹാസ താരം ലയണൽ മെസ്സി ഇല്ലാതെയും കളിക്കാൻ കഴിയുമെന്ന് ടീം പരിശീലകൻ ലിയോണൽ സ്കെലോണി. ‘ലിയോ (മെസ്സി) ഉണ്ടെങ്കിലും ഇല്ലെങ്കിലും ടീമിന് ഒരേപോലെ കളിക്കാൻ കഴിയുന്ന ഒരു ഘട്ടത്തിലാണ് ഇപ്പോൾ അർജൻ്റീനിയൻ ടീം. മുൻപ് മെസ്സി ഇല്ലാതെ കളിക്കുന്നത് വളരെ സങ്കീർണ്ണമായിരുന്നു. മുമ്പ് പലതാരങ്ങളെയും ടീമിൽ നിന്ന് മാറ്റേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ടീമിലെ എല്ലാവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അത് നല്ല കാര്യമാണ്.’

നാളെ കൊളംബിയയ്ക്കെതിരായ മത്സരത്തിന് മുമ്പ് സ്കെലോണി മാധ്യമങ്ങളോട് പ്രതികരിച്ചു. നാളെ നടക്കുന്ന മത്സരത്തിൽ കൊളംബിയൻ ടീം അർജൻ്റീനയ്ക്ക് വെല്ലുവിളിയാകാൻ സാധ്യതുണ്ടെന്നും സ്കെലോണി പറഞ്ഞു. ‘കൊളംബിയ മികച്ച ടീമാണ്. മികച്ച കളിക്കാരുള്ള ഒരു ടീമാണ്. അവർക്ക് വ്യക്തമായ ഒരു ശൈലിയുണ്ട്. അത് അർജൻ്റീനയ്ക്ക് വെല്ലുവിളിയായേക്കും,’ സ്കലോണി പറഞ്ഞു.

Related Posts