പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നേതാക്കൾ നടത്തരുതെന്ന മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി
പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നേതാക്കൾ നടത്തരുതെന്ന മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവകളെ പാർട്ടി തളളുമെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ, എ.കെ. ബാലൻ എന്നിവർ സമീപ കാലത്ത് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.കാസർഗോഡ് മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ
യുഎസിൽ കുടിയേറ്റ പരിശോധനക്കെതിരെ പ്രതിഷേധിച്ച യുവാവ് വെടിയേറ്റ് മരിച്ചു
യുഎസ് ലെ മിനിയാപൊളിസ് നഗരത്തിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 37 കാരനായ യുവാവ് മരിച്ചു. കുടിയേറ്റ പരിശോധനക്കെതിരെ പ്രതിഷേധിച്ച യുവാവാണ് കൊല്ലപ്പെട്ടത്. നഗരത്തിൽ സംഭവത്തെ തുടർന്ന് നാഷണൽ ഗാർഡ് സേനയെ വിന്യസിച്ചു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിനായാണ് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചത്. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കൊല്ലപ്പെട്ട യുഎസ് പൗരന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു മാസത്തിനിടെ സമാനമായ രീതിയിലുള്ള രണ്ടാമത്തെ മരണമാണിത്. കുടിയേറ്റത്തിനെതിരായ നടപടിയുടെ ഭാഗമായി മിനിയാപൊളിസ് നഗരത്തിൽ
കൊല്ലത്ത് മത്സ്യ ബന്ധനത്തിനായി കടലിൽ പോയ മത്സ്യ തൊഴിലാളികൾക്ക്ലഭിച്ചത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി
മത്സ്യ ബന്ധനത്തിനായി കടലിൽ പോയ മത്സ്യ തൊഴിലാളികൾക്ക് വലയിൽ ലഭിച്ചത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി. ‘അമ്മ അപ്പാ, ഫൈബർ ബോട്ടിൽ വാടി കടപ്പുറത്ത് നിന്നും കടലിൽ പോയ കൊല്ലം ജോനകപുറം സ്വദേശി അശോക് കുമാറിൻ്റെയും സംഘത്തിൻ്റെയും വലയിലാണ് “ഒഴുകുന്ന പൊന്ന് ” കയറി പറ്റിയത്. കടലിൽ നിന്നും ഏകദേശം 29 കിലോമീറ്റർ ദൂരെ നിന്നാണ് രണ്ടു ഭാഗത്തായി കിടന്ന വസ്തു മത്സ്യത്തൊഴിലാളികൾ വലയിലാക്കി ബോട്ടിൽ ശേഖരിച്ചത്. ആദ്യം ഇവ
ക്രിസ്മസ്, പുതുവത്സര കേക്ക് വില്പന; കുടുംബശ്രീക്കു വിറ്റുവരവ് 90,70,754 രൂപ
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് സംസ്ഥാനത്ത് ജില്ലാതലത്തിലും സി. ഡി. എസ് തലത്തിലും കുടുംബശ്രീയുടെ കേക്ക് വിപണന മേളകള്‍ വഴിയുള്ള വിറ്റുവരവ് 90,70,754 രൂപ. കൂടുതല്‍ വിറ്റുവരവ് നടന്നത് കണ്ണൂര്‍ ജില്ലയിലാണ്. 15,21,195 രൂപയുടെ വിറ്റുവരവ് ആണ് ഇവിടെ ഉണ്ടായത്. 14,96,520 രൂപയുടെ കേക്കു വില്പനയുമായി ഇടുക്കി ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കാസര്‍ഗോഡ് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. 12,39,846 രൂപയുടെ കേക്ക് വില്പന ഇവിടെ നടന്നു. 2025 ഡിസംബര്‍ 20 മുതല്‍
റിപ്പബ്ലിക് ദിനാഘോഷം; ബാംഗ്ളൂരിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബാംഗ്ളൂരിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. സർക്കാരിൻ്റെ ഔദ്യോഗിക ആഘോഷം നടക്കുന്ന മനേക് ഷാ പരേഡ് മൈതാനത്തും സമീപസ്‌ഥലങ്ങളിലും 2000 പൊലീസുകാരെ വിന്യസിക്കും. മനേക് ഷാ പരേഡ് മൈതാനത്ത് രാവിലെ 8.58നാണ് പരിപാടി ആരംഭിക്കുക. 9ന് ഗവർണർ താ വർചന്ദ് ഗെലോട്ട് ദേശീയ പതാക ഉയർത്തും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിനസന്ദേശം നൽകും. റിപ്പബ്ലിക് ദിനാഘോഷത്തിൽ സാംസ്കാരിക പരിപാടികളും ടാബ്ലോകളുമുണ്ടാകും. കരസേന, വ്യോമസേന,
റിപ്പബ്ലിക് ആഘോഷം; ബാംഗ്ളൂരിൽ നാളെ ഗതാഗത നിയന്ത്രണം
നാളെ റിപ്പബ്ലിക് ആഘോഷത്തോടനുബന്ധിച്ചു രാവിലെ 8.30 മുതൽ 10.30 വരെ കാമരാജ് റോഡ് ജംക്ഷനും കബ്ബൺ റോഡിൽ ബിആർവി ജംക്‌ഷനും ഇടയിൽ ഗതാഗതം അനുവദിക്കില്ല. എംജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് സർക്കിൾ വരെ, കബ്ബൺ റോഡ്, കെആർ ജംക്‌ഷൻ, സിടിഒ സർക്കിൾ, സെൻട്രൽ സ്ട്രീറ്റ് (ശിവാജി നഗർ ബസ് സ്‌റ്റാൻഡ് വരെ) എന്നിവിടങ്ങളിൽ പാർക്കിങ് വിലക്കി. നാളെ സന്ദർശകർ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
മൈസൂരുവിൽ ‘നിംഹാൻസി’ൻ്റെ അത്യാധുനിക ആശുപത്രി വരുന്നു
മൈസൂരുവിൽ ‘നിംഹാൻസി’ൻ്റെ അത്യാധുനിക ആശുപത്രി വരുന്നു. നൂറുകോടി ചെലവഴിച്ചാണ് ആശുപത്രി നിർമിക്കുക. 20 ഏക്കറാണ് ആശുപത്രിക്കായി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ധനസഹായം നൽകുന്നത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പാണ്. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ചാണസ്യ കാർലെ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മൈസൂരുവാണ് നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കുക. ഫെബ്രുവരി പകുതിയോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പദ്ധതി യാഥാർഥ്യമായാൽ മാണ്ഡ്യ, ഹാസൻ, കുടക് എന്നിവിടങ്ങളിലെ ജനങ്ങൾക്കും ആശ്രയമായിരിക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത്
എൻ എസ്സ് എസ്സ് കർണാടക ബേഗൂർ റോഡ് കരയോഗത്തിൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന്
എൻ എസ്സ് എസ്സ് കർണാടക ബേഗൂർ റോഡ് കരയോഗം സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ബേഗുർ റോഡിലുള്ള പഞ്ചലിംഗ നാഗേശ്വര ക്ഷേത്ര പരിസരത്തു വച്ച് 2026 മാർച്ച് 3ന് രാവിലെ 9 മണി മുതൽ നടക്കും. പൊങ്കാല കൂപ്പൺ വിതരണത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കരയോഗത്തിലെ മുതിർന്ന അംഗമായ ദിവാകരൻ, സ്ത്രീ ശക്തി പ്രസിഡണ്ടായ ഗീതാ ഗോപകുമാറിന് കൂപ്പൺ കൈമാറിക്കൊണ്ട് നിർവഹിച്ചു. പൊങ്കാല ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ 90365 40186, 70223
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു
കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.പി.അഖില, ജെ.ജി.അജയ്, ദീപുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവും കേസന്വേഷണത്തിലെ വീഴ്ചയും ആരോപിച്ചായിരുന്നു പ്രതിഷേധം.
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. മഴ കാരണം ഇടയ്ക്ക് നിർത്തിയ മത്സരത്തിൽ, ഡിഎൽഎസ് നിയമം അനുസരിച്ച് പുതുക്കി നിശ്ചയിച്ച 130 റൺസ് വിജയലക്ഷ്യം 13.3 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ആയുഷ് മാത്രെ അർധ സെഞ്ചുറി നേടി. വൈഭവ് സൂര്യവംശി 40 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.