ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് സംസ്ഥാനത്ത് ജില്ലാതലത്തിലും സി. ഡി. എസ് തലത്തിലും കുടുംബശ്രീയുടെ കേക്ക് വിപണന മേളകള്‍ വഴിയുള്ള വിറ്റുവരവ് 90,70,754 രൂപ. കൂടുതല്‍ വിറ്റുവരവ് നടന്നത് കണ്ണൂര്‍ ജില്ലയിലാണ്. 15,21,195 രൂപയുടെ വിറ്റുവരവ് ആണ് ഇവിടെ ഉണ്ടായത്.
14,96,520 രൂപയുടെ കേക്കു വില്പനയുമായി ഇടുക്കി ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കാസര്‍ഗോഡ് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. 12,39,846 രൂപയുടെ കേക്ക് വില്പന ഇവിടെ നടന്നു. 2025 ഡിസംബര്‍ 20 മുതല്‍ 2026 ജനുവരി ഒന്നുവരെയുള്ള കണക്കാണിത്. കേക്ക് വിപണനമേളയിൽ കുടുംബശ്രീയുടെ കീഴിലുള്ള 1526 യൂണിറ്റുകള്‍ ഭാഗമായി. നാലായിരത്തോളം സംരംഭകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
കുടുംബശ്രീയുടെ പോക്കറ്റ് മാര്‍ട്ട് ആപ്പ് വഴി നടത്തിയ ഓണ്‍ലൈന്‍ കേക്കു വില്പനയിലെ വിറ്റുവരവ് 16,36,348 രൂപയാണ്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ കേക്ക് വില്പന നടന്നത്. ഇവിടെ 66 കേക്ക് യൂണിറ്റുകള്‍ക്ക് 598 ഓര്‍ഡറുകള്‍ ലഭിച്ചു. 6,13,590 രൂപയുടെ കേക്കുകളാണ് വിറ്റത്.