എൻ എസ്സ് എസ്സ് കർണാടക ബേഗൂർ റോഡ് കരയോഗം സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ബേഗുർ റോഡിലുള്ള പഞ്ചലിംഗ നാഗേശ്വര ക്ഷേത്ര പരിസരത്തു വച്ച് 2026 മാർച്ച് 3ന് രാവിലെ 9 മണി മുതൽ നടക്കും.
പൊങ്കാല കൂപ്പൺ വിതരണത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കരയോഗത്തിലെ മുതിർന്ന അംഗമായ ദിവാകരൻ, സ്ത്രീ ശക്തി പ്രസിഡണ്ടായ ഗീതാ ഗോപകുമാറിന് കൂപ്പൺ കൈമാറിക്കൊണ്ട് നിർവഹിച്ചു.
പൊങ്കാല ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ 90365 40186, 70223 39142, 98802 93389 വിളിക്കുക.