വയനാട് മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. ക‍ർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോയ സ്വകാര്യബസ്സിലെ യാത്രക്കാരനിൽ നിന്ന് 31 ലക്ഷത്തോളം രൂപയാണ് പിടികൂടിയത്. മാനന്തവാടി തോൽപ്പെട്ടി എക്സൈസ് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമിറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്ന പണമാണ് പിടികൂടിയത് എന്നാണ് പോലീസ് നിഗമനം.

Related Posts