ഹിമാചലില്‍ കനത്ത മഞ്ഞുവീഴ്ച
ഹിമാചല്‍ പ്രദേശില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും സാധാരണ ജീവിതം സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥയില്‍ സംസ്ഥാനത്തെ 1,250ലധികം റോഡുകള്‍ അടച്ചു. ചുരങ്ങളും ലിങ്ക് റോഡുകളും മഞ്ഞുമൂടിയ നിലയില്‍ തുടരുകയാണ്. പ്രധാന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവിൽ വൻ എ.ടി.എം കൊള്ള: ഒന്നര കോടി രൂപയുമായി ഹിറ്റാച്ചി ജീവനക്കാർ ഒളിവിൽ
ബാംഗ്ലൂർ കോറമംഗലയിൽ രണ്ടുതവണകലായി 1,37,00,000 രൂപയുടെ വൻ എ.ടി.എം. കൊള്ള. ഹിറ്റാച്ചി കമ്പനിയിലെ നാല് ജീവനക്കാർ ചേർന്ന് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. ബാങ്കുകളിൽ പണം നിറയ്ക്കാൻ ചുമതലയുള്ള ഹിറ്റാച്ചി പെയ്‌മെന്റ് സർവീസ് ലിമിറ്റഡാണ് സംഭവത്തിൽ പരാതി നൽകിയത്. നാല് ജീവനക്കാർ മാസങ്ങളായി നീണ്ട ആസൂത്രണത്തിന് ശേഷം ആണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ നാലുപേരും ഒളിവിൽ ആണ്. ഇവരെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ്. കോറമംഗലയിൽ ഒരു എ.ടി.എം. മാറ്റിസ്ഥാപിക്കാനുള്ള
എറണാകുളത്ത് സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ശാസ്‌താമുകളിലാണ് സംഭവം. കിണറ്റിങ്കൽ മഹേഷിൻ്റെ മകൾ ആദിത്യയാണ് മരിച്ചത്. ചോറ്റാനിക്കര വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ്. വീടിന് സമീപത്തുള്ള ഉപയോഗ ശൂന്യമായ പാറമടയിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുവായ ഓട്ടോഡ്രൈവറാണ് പെൺകുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. ഇയാൾ പാറമടയ്‌ക്കരികിലൂടെ പോകുമ്പോൾ സ്‌കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നതു കണ്ട് സംശയം തോന്നി
ധനരാജ് രക്തസാക്ഷി പാർട്ടി ഫണ്ട് തട്ടിപ്പ് ചർച്ചയായില്ല; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
നിയമസഭയില്‍ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം ഉന്നയിച്ച് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. നോട്ടീസ് നൽകിയത് സണ്ണി എം. ജോസഫ് എംഎൽഎയാണ്. അതേസമയം അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു. എന്നാൽ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിന് മുന്നില്‍ സത്യാഗ്രഹ സമരം തുടങ്ങി. നജീബ് കാന്തപുരവും സി.ആര്‍. മഹേഷുമാണ്
സുവർണ്ണ കർണാടക കേരളസമാജം കോറമംഗല സോൺ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
സുവർണ്ണ കർണാടക കേരളസമാജം കോറമംഗല സോണിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77ആമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സോൺ ചെയർമാൻ സി മധുമേനോൻ പതാക ഉയർത്തി. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മേറ്റി കെ ഗ്രേസ്, ഫിനാൻസ് കൺവീനർ ഉദയകുമാർ, ബാലകൃഷ്ണൻ, പ്രശാന്ത്, ഉണ്ണികൃഷ്ണൻ റെജി രജീഷ്, ബിജു, വിജയൻ, വാസു, മാമൻ ശ്രീരംഗീത്, ബാബു, അനിത തുടങ്ങിയവർ നേതൃത്വം നൽകി. കൺവീനർ അടൂർ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
ദീപക്കിന്റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍
വിജയ് ചിത്രം ‘ജനനായകൻ‘ റിലീസ് വൈകും
വിജയ് ചിത്രം ജനനായകൻ റിലീസ് ഇനിയും വൈകും. സിനിമയ്ക്ക് ‘യുഎ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇന്ന് ഉത്തരവിട്ടത്. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. സെൻസർ ബോർഡിന് (CBFC) മറുപടി നൽകാൻ മതിയായ അവസരം നൽകിയശേഷം സിംഗിൾ ബെഞ്ച്
കേരള സമാജം കർണാടക സൗജന്യ മെഡിക്കൽ ക്യാമ്പും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു
കേരള സമാജം(റെജി.), കർണാടകയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും റിപ്പബ്ലിക് ദിനാഘോഷവും യെലഹങ്ക വിനായക നഗർ സർക്കാർ പ്രൈമറി സ്കൂളിൽ സംഘടിപ്പിച്ചു. സാമൂഹ്യ സേവന രംഗത്ത് കേരള സമാജം നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് പ്രശസ്ത ചലച്ചിത്ര നടി മൈഥിലി റോയ് ഉദ്ഘാടനം നിർവഹിച്ചു. റിപ്പബ്ലിക് ദിനത്തിൻ്റെ പ്രാധാന്യവും സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ ആവശ്യകതയും ഉദ്ഘാടന പ്രസംഗത്തിൽ അവർ സൂചിപ്പിച്ചു. സമാജം പ്രസിഡണ്ട് എസ് കെ
പശ്ചിമ ബംഗാളിലെ വെയർ ഹൗസുകളിൽ തീപിടിത്തം;ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് വെയർ ഹൗസുകളിൽ തീപിടിത്തം. നസീറാബാദ് പ്രദേശത്തെ വെയർഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും ബാക്കിയുള്ളവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും പോലീസ് അറിയിച്ചു. 16 പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്.
കേരളസമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോൺ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കേരളസമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും അതിനോടനുബന്ധിച്ച് രക്തദാന ക്യാമ്പും വിജയകരമായി സംഘടിപ്പിച്ചു. റിട്ടയേർഡ് മേജർ രഞ്ജിനി കെ പതാക ഉയർത്തി. രക്തദാന ക്യാമ്പിലൂടെ 45 യൂണിറ്റോളം രക്തം ശേഖരിക്കാൻ സാധിച്ചു. ഇതിലൂടെ അനേകം രോഗികൾക്ക് ജീവൻ രക്ഷിക്കുന്നതിനാവശ്യമായ രക്തം നൽകാൻ സമാജത്തിന് കഴിഞ്ഞത് വലിയ സാമൂഹിക സേവനമായി മാറി. സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.