കേരള സമാജം(റെജി.), കർണാടകയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും റിപ്പബ്ലിക് ദിനാഘോഷവും യെലഹങ്ക വിനായക നഗർ സർക്കാർ പ്രൈമറി സ്കൂളിൽ സംഘടിപ്പിച്ചു. സാമൂഹ്യ സേവന രംഗത്ത് കേരള സമാജം നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങ് പ്രശസ്ത ചലച്ചിത്ര നടി മൈഥിലി റോയ് ഉദ്ഘാടനം നിർവഹിച്ചു. റിപ്പബ്ലിക് ദിനത്തിൻ്റെ പ്രാധാന്യവും സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ ആവശ്യകതയും ഉദ്ഘാടന പ്രസംഗത്തിൽ അവർ സൂചിപ്പിച്ചു. സമാജം പ്രസിഡണ്ട് എസ് കെ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാർ, ട്രഷറര്‍ യൂ ഡി നായർ, ജോയിന്റ് സെക്രട്ടറി കെ നടരാജൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാം കുമാർ, വി എസ് ജോഷി, രാംലാൽ, രാഹുൽ, മഞ്ജുനാഥ്, യോഗേഷ് നായർ, വനിതാവിഭിഗം ചെയർപേഴ്സൺ പ്രീത ശിവൻ, കൺവീനർ ബീനാ നായർ, ജോയിന്റ് കൺവീനർ ദർശന നായർ, സെബി ചെറിയാൻ, അഞ്ജലി ഗിരീഷ്, ഇന്ദുലേഖ മാവെള്ളിപ്പുര യൂണിറ്റ് ജോയിന്റ് കൺവീനർ ജയചന്ദ്രൻ, വിജയ് എന്നി ഭാരവാഹികൾ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളോടൊപ്പം സ്കൂൾ ബാഗുകളും വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പിലൂടെ പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ ആരോഗ്യ പരിശോധനയും ആവശ്യമായ നിർദേശങ്ങളും നൽകി.
കേരള സമാജം കർണാടകയുടെ ഭാരവാഹികളും അംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.