തെക്കൻ ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. ‘എം.വി തൃഷ കെർസ്റ്റിൻ’ എന്ന ബോട്ടാണ് മുങ്ങിയത്. തിങ്കളാഴ്ച പുലർച്ചയോടെ ബലുക് ബലൂക് ദ്വീപിൽ നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് യാത്രക്കാരുമായി പോയപ്പോഴായിരുന്നു അപകടം. ബോട്ടിൽ 332 ജീവനക്കാരും 27 ജീവനക്കാരും അടക്കം 359 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അലിസൺ ഷിപ്പിങ് ലൈൻസ് എന്ന കമ്പനിയുടേതാണ് മുങ്ങിയ ബോട്ട്.

സാംബോവങ്ക സിറ്റിയിൽ നിന്നും യാത്ര പുറപ്പെട്ട് ഏകദേശം 4 മണിക്കുറിന് ശേഷം ശക്തമായ തിരയിൽ പെട്ട് ബോട്ടിന്റെ ഡെക്കിൽ വെള്ളം കയറുകയായിരുന്നു. തുടർന്ന് ബോട്ടിലെ ജീവനക്കാർ കോസ്റ്റ്ഗാർഡ് അധികൃതർക്ക് അപായ സൂചന നൽകി. കോസ്റ്റ്ഗാർഡും മീൻപിടിത്ത ബോട്ടുകളും മറ്റും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഇതുവരെ 316 പേരെ രക്ഷപ്പെടുത്തി. 28 പേർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

Related Posts