ചേ​രിയിൽ താമസിക്കുന്ന ജനങ്ങളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി കർണാടക സ​ർ​ക്കാ​ർ വീ​ടു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ചേ​രി വി​ക​സ​ന ബോ​ർ​ഡി​ൻ്റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ധാ​ന​മന്ത്രി ആ​വാ​സ് യോ​ജ​ന ‘എ​ല്ലാ​വ​ർ​ക്കും അ​ഭ​യം’​പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​ർ​മ്മിക്കു​ന്ന 42,345 വീ​ടു​ക​ളു​ടെ സ​മ​ർ​പ്പ​ണ​ത്തി​നും ഭ​വ​ന അ​ലോ​ട്ട്മെ​ന്റ് ലെ​റ്റ​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​നും സം​ഘ​ടി​പ്പി​ച്ച മെ​ഗാ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

‘സ​ർ​ക്കാ​ർ ഒ​രു വീ​ടി​ന് 5 മു​ത​ൽ 5 ല​ക്ഷം രൂ​പ വ​രെ ന​ൽ​കു​ന്നു​വെ​ന്നും എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ പേ​ര് പ്ര​ധാ​ൻ മ​ന്ത്രി ആ​വാ​സ് യോ​ജ​ന എ​ന്നാ​ണ്. പ​ണം ന​മ്മു​ടേ​താ​ണ്, സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻ്റെ​ത്. പേ​ര് മാ​ത്ര​മാ​ണ് കേ​ന്ദ്ര​ത്തി​​ൻ്റെ​ത്​. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം 2 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി 5500 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു; അ​ദ്ദേ​ഹം പറഞ്ഞു.

‘‘ഞാ​ൻ 2013-18 കാലഘട്ടം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ 14,58,000 വീ​ടു​ക​ൾ നി​ർ​മ്മി​ച്ച് ച​രി​​ത്രം സൃ​ഷ്ടി​ച്ച് ഒ​രു ഭ​വ​ന വി​പ്ല​വം കൊ​ണ്ടു​വ​ന്നു. 2023-2024ൽ ര​ണ്ടാം ത​വ​ണയും മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ന​മ്മു​ടെ സ​ർ​ക്കാ​ർ ​ആ​ദ്യ ഘ​ട്ട​ത്തി​ൽ 36,789 വീ​ടു​കളും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 45,000 വീ​ടു​കളും വി​ത​ര​ണം ചെയ്തുവെന്നും സി​ദ്ധ​രാ​മ​യ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Posts