കൊല്ലം ശാസ്താംകോട്ടയിലുണ്ടായ അപകടത്തിൽ നാടൻപാട്ട് ഗായികയ്ക്ക് ദാരുണാന്ത്യം
കൊല്ലം ശാസ്താംകോട്ടയിലെ സിനിമാ പറമ്പിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ നാടൻപാട്ട് ഗായികയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ലക്ഷ്മി (20) ആണ് മരിച്ചത്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലെ ബിരുദ വിദ്യാർഥിയാണ് ലക്ഷ്മി.നാടൻ പാട്ട് സംഘം സഞ്ചരിച്ച വാൻ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. സംഘം നാടൻപാട്ട് പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കെ.എം. ബഷീര്‍ കൊലപാതക കേസ്: വിചാരണ ഏപ്രില്‍ 16ന് തുടങ്ങും
സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീറിനെ ഐ.എ.എസ് ഉദ്യേഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസില്‍ വിചാരണ ഏപ്രില്‍ 16ന് തുടങ്ങും. കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്. വിചാരണ കോടതി തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്. വിചാരണക്കായി മൂന്ന് സാക്ഷികളോട് ഏപ്രില്‍ 16 ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കും. ഏപ്രില്‍ 16
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബ സംഗമം നാളെ
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബ സംഗമം ഫെബ്രുവരി 22നു കെങ്കേരി ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ വെച്ച് നടക്കും. വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമം കവി ടി.പി. വിനോദ് ഉദ്‌ഘാടനം ചെയ്യും. സമാജം പ്രസിഡണ്ട് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിക്കും. കാർണിവൽ, വിനോദപരിപാടികൾ, കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ശ്രുതിലയം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവ ഉണ്ടായിരിക്കും.
ശമ്പള വർധനവ്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഇന്ന് നഴ്‌സുമാരുടെ സൂചന പണിമുടക്ക്
വേതന വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്ന് പണിമുടക്കുന്നു. യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിലാണ് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിന്റെ ഭാഗമായി ഇന്ന് തൃശ്ശൂരിൽ വിപുലമായ ‘അവകാശ പ്രഖ്യാപന സമ്മേളനവും’ സംഘടിപ്പിക്കും. ‘അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തി നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും നടത്തുന്ന ഈ സമരം സ്വകാര്യ ആരോഗ്യ മേഖലയെ സതംഭിപ്പിക്കാനാണ് സാധ്യത. പ്രധാന ആവശ്യങ്ങൾ: * നഴ്സുമാരുടെ അടിസ്ഥാന
കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ളൂരിൽ നിര്യാതനായി
ആലപ്പുഴ, വേഴപ്രാൽ സ്വദേശി കെ ആർ ശിവരാമൻ (87) ബാംഗ്ലൂർ വിദ്യാരണ്യപുരയിൽ വച്ച് നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മമക്കൾ: ഗീത, മുരളി, ബാബുപ്രസാദ്,മരുമക്കൾ: വിജയൻ, ലക്ഷ്മി, പുഷ്പ സംസ്കാരം നാളെ 10 മണിക്ക് ലക്ഷ്മിപുര വൈദ്യുതി ശ്മശാനത്തിൽ
മന്ത്രി വീണാ ജോർജ്ജിന്‍റെ വസതിക്ക് മുൻപിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റിയതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധക്കാർ റീത്ത് വെച്ചു.ഈ സമയത്ത് മന്ത്രി വസതിയിൽ ഉണ്ടായിരുന്നില്ല. വീടിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു. സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.
ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടം; നാളെ ഇന്ത്യ – ദക്ഷിണാഫ്രിക്കയെ നേരിടും; സഞ്ജു സാംസൺ കളിച്ചേക്കും
ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാനിരിക്കെ, പ്ലേയിങ് ഇലവനിലേക്ക് മലയാളി താരം സഞ്ജു സാംസൺ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന സൂപ്പര്‍ 8 പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ സഞ്ജുവിന് പ്രത്യേക പരിഗണന ലഭിച്ചു.ഇന്നലെ നടന്ന ഇന്ത്യയുടെ ആദ്യ പരിശീലന സെഷനിൽ സഞ്ജു സാംസൺ ഏറെ നേരം നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തി. വിവിധ ബൗളിംഗ് കോമ്പിനേഷനുകളെയും മാച്ച് സിമുലേഷൻ പരിശീലനവും നേരിട്ട സഞ്ജുവിന്‍റെ ബാറ്റിംഗ് പ്രകടനം
ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ സമ്മാന വിതരണം തടഞ്ഞ് ഹൈക്കോടതി
ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ സമ്മാന വിതരണം ഹൈക്കോടതി തടഞ്ഞു. റിട്ട എ എസ് ഐ സജിമോൻ നൽകിയ ഹർജയിലാണ് ഇത്. ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് കാട്ടി നല്കിയതിനെത്തുടർന്നാണിത്. സമ്മാന വിതരണം നിജസ്ഥിതി ഉറപ്പാക്കും വരെ പാടില്ലെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുളളത്. ഒന്നാം സമ്മാനം ലഭിച്ച എക്സ് സി 138455 നമ്പരിലുള്ള ടിക്കറ്റിനാണ് സജിമോൻ അവകാശം ഉന്നയിച്ചിരിക്കുന്നത്.ഡിസംബർ ഒന്നിന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് എടുത്ത ടിക്കറ്റാണിതെന്നാണ് സജിമോൻ പറയുന്നത്. വിശാഖപട്ടണത്തേക്ക് അയയ്ക്കാനായി ഒരു കൊറിയർ സ്ഥാപനത്തിലെത്തിച്ച
വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം; റിപ്പോർട്ട് ഇന്ന് കൈമാറും
വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഇന്ന് റിപ്പോർട്ട് കൈമാറും. ചികിത്സ പിഴവെന്ന പരാതിയിൽ അന്വേഷണം നടത്തിയ വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ വിദഗ്ധരാണ് അന്വേഷണം നടത്തിയത്. ശാസ്ത്രകിയ ഉപകരണം കുടുങ്ങിയതിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും സസ്പെൻഡ് ചെയ്തിരുന്നു.