കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചു
തൃശ്ശൂർ കാട്ടകാമ്പാലിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു പരിക്കേൽപ്പിച്ചു. സുബ്രഹ്‌മണ്യൻ-അശ്വതി ദമ്പതിമാരുടെ മകളായ ദേവികയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പന്നിയുടെ ആക്രമണത്തിൽ കുട്ടിയുടെ വാരിയെല്ലിൻ്റെ ഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വീട്ടുകാർ ബഹളംവച്ച് ഓടിയെത്തിയതോടെ കാട്ടുപന്നി ദൂരേക്ക് ഓടിമറയുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണം പതിവായ സ്ഥലമാണിതെന്ന് നാട്ടുകാർ പറയുന്നു..
മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ വാനും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ വാനും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ദേശീയപാതയിൽ നടന്ന അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അതുൽ ശിവാരെ, ഭരത് ശർമ്മ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് മരിച്ചത്. ഗോഹദ് ചൗരഹ പോലീസ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. സംഭവസ്ഥലത്ത് വച്ച് നാല് പേരും ഒരാൾ ആശുപ്രതിയിൽ ചികിത്സക്കിടെയിലുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ വിദഗ്ദ ചികിത്സക്കായി ഗ്വാളിയാറിലേക്ക് മാറ്റി. അപകടസമയത്ത് ബസിൽ യാത്രക്കാരില്ലായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ
ബംഗളൂരുവിനും ഗോവക്കും ഇടയിൽ പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ്
ബംഗളൂരുവിനും ഗോവക്കും ഇടയിൽ പുതിയ വന്ദേഭാരത് എക്‌സ് പ്രസ് സർവീസ് വരുന്നു. യാത്ര ഏകദേശം 13 മണിക്കൂർകൊണ്ട് പൂർത്തിയാക്കാനാവും. ബെംഗളൂരുവിനും ഗോവയിലെ മഡ്‌ഗാവിനും ഇടയിലൂടെ ഓടുന്ന പുതിയ വന്ദേഭാരത് മംഗളൂരു വഴിയായിരിക്കും സർവീസ് നടത്തുക. ഗോവയിലേക്കും തീരദേശ കർണാടകയിലേക്കും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ പുതിയ സർവീസ് വലിയ ഗുണകരമാകും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് തീരദേശ വന്ദേ ഭാരത് എക്‌സ് സർവീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൗത്ത്
ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി
ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര 2-1 ഇന്ത്യ സ്വന്തമാക്കി. നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യ 17 റൺസിനാണ് ഓസ്ട്രേലിയ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 159 റൺസിന് ഓൾഔട്ടായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി സ്മൃതി മന്ദാനയും ( 82) ജെമീമ റോഡ്രിഗസ് (59) അർധസെഞ്ചുറി നേടി. സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. പരമ്പരയിലെ
വോട്ടർ പട്ടിക തീവ്ര പരിഷ്കരണം; അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം 2.69 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിൽ ഉള്ളത്. 9,06,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി. എസ്ഐആർ ഹിയറിംഗ് ഉൾപ്പെടെ പൂർത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്. ട്രാൻസ്ജെൻഡർ -277, പ്രവാസി വോട്ടർമാർ-2,23,558, സർവീസ് വോട്ടർമാർ 54,110 എന്നിങ്ങനെയാണ്. 18-19
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഗാനതരംഗിണി നാളെ
കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് പഴയതും പുതിയതുമായ സിനിമാഗാനങ്ങൾ,നാടക ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീതപരിപാടിയായ ”ഗാനതരംഗിണി” നാളെ നടക്കും. ടി.ദാസറഹള്ളി പൈപ്പ്ലൈൻ റോഡിനുസമീപം സന്തോഷ് നഗറിൽ രണ്ടാമത്തെ ക്രോസിലുള്ള സമാജം കെട്ടിടത്തിൻ്റെ എം എ കരിം ഹാളിൽ വൈകിട്ട് 4 മണിക്ക് സമാജം പ്രസിഡണ്ട് ആർ. മുരളീധർ ഉദ്‌ഘാടനം ചെയ്യും. ചെയർമാൻ വി.കെ. വിജയൻ, കൺവീനർ കവിരാജ് എന്നിവർ നേതൃത്വം നൽകും. ബാംഗളൂരിലെ പ്രമുഖ ഗായകരും സമാജം ഗായകരും ചേർന്ന് അവതരിപ്പിക്കുന്ന ഗാനതരംഗിണി അരങ്ങേറുന്നത്.
സ്മൃതിക്കും ജെമീമയ്ക്കും അർധ സെഞ്ചുറി; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ എടുത്തത്. സ്മൃതി മന്ദാനയുടെയും ജെമീമ റോഡ്രിഗസിന്റെയും അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. സ്മൃതി 82 റൺസും ജെമീമ 59 റൺസുമാണ് എടുത്തത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി അന്നാബെൽ സതർലൻഡ് രണ്ട് വിക്കറ്റെടുത്തു. കിം ഗാർത്തും
ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തു
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെ തുടർന്ന് ഉഷാ ജോസഫിന്‍റെ വയറ്റിൽ കുടുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശസ്ത്രക്രിയയിലൂടെ ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക നിലവിൽ രജിസ്റ്റർചെയ്ത കേസിലെ തൊണ്ടിമുതലായതിനാൽ തന്നെ ഇത് ഇന്നുതന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്
കറിയെച്ചൊല്ലി തർക്കം; അമ്മയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
മദ്യപിച്ചെത്തിയ യുവാവ് അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപുരിലാണ് സംഭവം. സംഭവത്തിൽ മകൻ ജഗദീഷ് പെറ്റ്കുലെയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മ സുമിത്ര (65) യാണ് കൊലപ്പെട്ടത്. അത്താഴത്തിന് പാവയ്ക്ക കറി ഉണ്ടാക്കിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തർക്കം രൂക്ഷമായതിനെ തുടർന്ന് ജഗദീഷ് അമ്മയെ ചവിട്ടിയും ഇടിച്ചും അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ജഗദീഷ് സ്ഥിരമായി മദ്യപിക്കുന്നതിനാൽ രണ്ട് മാസം മുമ്പ് ഭാര്യ വീട് വിട്ട് പോയിരുന്നു. തുടർന്ന് ഇയാൾ
924 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. പെരുമ്പടപ്പ് കിഴക്കുമുറി പെരുമ്പുംകാട്ടില്‍ വീട്ടില്‍ ഷഹീദ് (38), മാക്കാലിക്കല്‍ വീട്ടില്‍ നജീബ് (38) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്ച്ചെപെരുമ്പടപ്പ് പാറ ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. പുലര്‍ച്ചെ 12.20ന് എരമംഗലം ഭാഗത്തുനിന്ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ചു. ഇവർ വാഹനം തിരിച്ചുവിടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി