ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര 2-1 ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇന്ത്യ 17 റ​ൺ​സിനാണ് ഓ​സ്ട്രേ​ലി​യ തോൽപ്പിച്ചത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 177 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ഓ​സ്ട്രേ​ലി​യ​ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 159 റ​ൺസിന് ഓൾഔട്ടായി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യ്ക്കാ​യി സ്മൃ​തി മ​ന്ദാ​ന​യും ( 82) ജെ​മീ​മ റോ​ഡ്രി​ഗ​സ് (59) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. സ്മൃ​തി മ​ന്ദാ​ന​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യാ​യും വി​ജ​യി​ച്ചി​രു​ന്നു.

ആ​ഷ്‌​ലെ ഗാ​ർ​ഡ്ന​റാ​ണ് ഓ​സീ​സി​ന്‍റെ ടോ​പ് (57 റ​ൺ​സ്)സ്കോ​റ​ർ. ഓ​സീ​സ് നി​ര​യി​ൽ ആ​റ് ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്കാ​യി ശ്രീ​ചാ​ര​ണി​യും ശ്രേ​യ​ങ്ക പാ​ട്ടീ​ലും മൂ​ന്നു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ്കോ​ർ: ഇ​ന്ത്യ 176/6 ഓ​സ്ട്രേ​ലി​യ 159/9.

Related Posts