തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് 2 വിദ്യാർത്ഥിനിയും പാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്തിൻ്റെയും ശ്രീജയുടെയും മകളുമായ ശ്രീലക്ഷ്മി(17)യാണ് ജീവനൊടുക്കിയത്. കിടപ്പുമുറിയിലെ ജനൽപാളിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ പോയ കുട്ടി കാലത്ത് പുറത്തുവന്നില്ല. തുടർന്ന് അമ്മ കതകിൽ മുട്ടിയെങ്കിലും ഡോർ തുറന്നില്ല. പിന്നീടാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു
തമിഴ്‌നാട് തിരുച്ചന്തൂരിൽ തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു. 12കാരി മീനാക്ഷി, 16കാരി അബിനയ എന്നിവകാണ് മരിച്ചത്. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും തേനി സ്വദേശികളായ ശങ്കറിൻ്റെയും ലക്ഷ്മിയുടെയും മക്കളാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. തേനിയിൽ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയിൽ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇവിടെ താമ്രപർണി നദിയിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങിത്താഴുകയാണ് ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ
ട്വന്റി20 ലോകകപ്പ് ; ഇന്ത്യ x ദക്ഷിണാഫ്രിക്ക മത്സരം രാത്രി ഏഴിന്
ട്വന്റി20 ലോകകപ്പ് പുരുഷ ക്രിക്കറ്റ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. കിരീടസാധ്യത കൽപിക്കപ്പെടുന്ന ആതിഥേയർക്കെതിരെ ഒറ്റ കളി പോലും തോൽക്കാത്ത പ്രോട്ടീസാണ് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കൊമ്പുകോർക്കാനെത്തുന്നത്. കാര്യമായ പോരാട്ടമില്ലാതെയായിരുന്നു ഇന്ത്യയുടെ സൂപ്പർ എട്ട് പ്രവേശനമെന്നതിനാൽ ബാറ്റിങ്ങിൽ ടീം കാര്യമായ പരീക്ഷണം നേരിട്ടില്ല ഇഷാൻ കിഷനൊഴികെ ബാറ്റർമാർ ശരാശരിയിലോ അതിനും താഴെയോ ആണ് ഇതുവരെ പുറത്തെടുത്തത്. രണ്ട് അർധ സെഞ്ച്വറികളുമായി 202
ബാംഗ്ളൂരിൽ നിര്യാതയായി
പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സുമ മോഹൻ (61) ബാംഗ്ലൂർ പ്രശാന്തിനഗറിൽവച്ച് നിര്യാതയായി. ഭർത്താവ്: മോഹനൻ പിള്ളമക്കൾ: ഷാരൺ, സംഗീത് സംസ്കാരം നാളെ 12 മണിക്ക് ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ
കോപ്പിയടി പിടിച്ചു; അധ്യാപകനെ മർദ്ദിച്ച് മലയാളി വിദ്യാർത്ഥി; സംഭവം കർണാടകയിൽ
കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പരീക്ഷയ്ക്കിടെ അധ്യാപകന് വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം. മലയാളി വിദ്യാർത്ഥിയാണ് അധ്യാപകനെ മർദിച്ചത്. ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക എന്ന വിഷയത്തിന്‍റെ ഇന്‍റേണൽ പരീക്ഷയ്ക്കിടെയാണ് സംഭവം. കോപ്പിയടി പിടികൂടിയതിനെ തുടർന്നാണ് കേരളത്തിൽ നിന്നുള്ള ഷഹബാസ് എന്ന വിദ്യാർത്ഥി, ഇൻവിജിലേറ്ററായ അസിസ്റ്റന്‍റ് പ്രൊഫസർ ശിവരാജ് കുമാറിനെ ആക്രമിച്ചത്. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു കടത്തി, അതുപയോഗിച്ച് ഉത്തരങ്ങൾ എഴുതുകയായിരുന്നു ഷഹബാസ്. ഇത് ശ്രദ്ധയിൽപ്പെട്ട
ഗ്ലീമിങ് കളേഴ്‌സ് – ചിത്ര ശിൽപ പ്രദർശനം ആരംഭിച്ചു
മലയാളി ചിത്രകാരൻ ദീപക് സുരേഷിൻ്റെ ‘ഗ്ലീമി ങ് കളേഴ്‌സ്’ ചിത്ര ശിൽപ പ്രദർശനം ആരംഭിച്ചു. കുമാരകൃപ റോഡിലെ ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിൽ ആണ് പ്രദർശനം.രാവിലെ 10.30 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം. വംശനാശഭീഷണി നേരിട്ട ജീവികളുടെ ശിൽപങ്ങൾ കാർഡ് ബോർഡിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം സ്വദേശിയായ ദീപകിൻ്റെ ബെംഗളൂരുവിലെ രണ്ടാമത്തെ പ്രദർശനമാണിത്. പരിസ്‌ഥിതി പ്രമേയമാക്കിയുള്ളതാണ് പ്രദർശനം. പ്രദർശനം മാർച്ച് 1ന് സമാപിക്കും.
മലയാളം മിഷൻ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
ആഗോള തലത്തിൽ മലയാളം മിഷൻ പ്രവർത്തകർക്കായി നടത്തിയ നാലു ദിവസത്തെ സഹവാസ ക്യാമ്പിൽ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൻ്റെ നേതൃത്വത്തിൽ 12 അംഗങ്ങൾ പങ്കെടുത്തു. മിഷൻ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി നടത്തിയ അവലോകന യോഗത്തിൽ ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ സംസാരിച്ചു. ആഗോള തല സുഗതാഞ്ജലി മത്സരത്തിൽ വിജയികളായ ദക്ഷ് എൻ സ്വരൂപ്(മൈസൂർ മേഖല), നസ്റീൻ ഷാനിയാസ്(സൗത്ത് മേഖല), കേരളപ്പിറവിയോട് അനുബന്ധിച്ച് നടത്തിയ ഭാഷാപ്രതിജ്ഞാ മത്സരത്തിൽ വിജയിച്ച അക്ഷര ഒ
കൈക്കൂലി വാങ്ങുന്നതിനിടെ എം.എൽ.എ. അറസ്റ്റിൽ
കരാറുകാരനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കർണാടക ബി.ജെ.പി. എം.എൽ.എ.യെ ലോകായുക്ത പോലീസ് പിടികൂടി. ഷിരാഹട്ടി മണ്ഡലത്തിലെ എം.എൽ.എ. ഡോ. ചന്ദ്ര ലമാനിയാണ് ലോകായുക്ത പോലീൻ്റെ പിടിയിലായത്. മണ്ഡലത്തിലെ ചെറുകിട ജലസേചനപദ്ധതിയുടെ കരാർ നൽകാൻ 11 ലക്ഷം രൂപ ചന്ദ്ര ലമാനി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കരാറുകാരനായ ചിഞ്ചലി സ്വദേശി വിജയ് പൂജാരിയോടാണ് പണം ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി വിജയ് പൂജാരി ലോകായുക്തയ്ക്ക് പരാതി നൽകി. ഇയാളുടെ പേഴ്സണൽ അസിസ്റ്റൻറുമാരായ മഞ്ജുനാഥ് വാൽമീകി, ഗുരു
തിരുവനന്തപുരം സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പർ ഇനി ദിവസവും സർവീസ്
കേരള ആർടിസിയുടെ ബെംഗളൂരു-തിരുവനന്തപുരം സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പർ ബസ് ഇനി ദിവസവും സർവീസ് നടത്തും. ഏതാനും മാസങ്ങൾക്ക് മുമ്പ് സേലത്തിനു സമീപം അപകടത്തിൽപെട്ടതോടെയാണ് ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി സർവീസ് പുനഃക്രമീകരിച്ചത്. അറ്റകുറ്റപ്പണികൾക്കുശേഷം കഴിഞ്ഞ ദിവസമാണ് ബസ് വീണ്ടും സർവീസിനെത്തിച്ചത്. ബെംഗളുരു വിൽനിന്ന് തിരുവനന്തപുരം കണിയാപുരം വരെ കുറഞ്ഞ സമയം കൊണ്ട് ഓടിയെത്തുന്ന സർവീസിൽ, പകരം ഓടാൻ പെർമിറ്റുള്ള ബസ് ഇല്ലാത്തതു വരുമാനത്തെ സാരമായി
കർണാടകയിൽ വരാനിരിക്കുന്നതു ചൂട്ടുപൊള്ളുന്ന നാളുകൾ
കർണാടകയിൽ അടുത്ത മാസം മുതൽ വേനൽ കഠിനമാകുമെന്നും ഉഷ്ണതരംഗം ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേയ് വരെ കർണാടകയുടെ വടക്കൻ ഉൾനാടൻ ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീദർ, യാദ്ഗിർ, കലബുറഗി, എന്നിവിടങ്ങളിൽ 40-43 ഡിഗ്രി വരെ താപനില ഉയർന്നേക്കും. ബെംഗളുരുവിൽ നിലവിൽ 27 ഡിഗ്രിയാണു താപനില. കഴിഞ്ഞ കുറച്ചു മാസങ്ങളായി തണുത്ത് വിറച്ചിരുന്ന ബംഗളുരു നഗരത്തിൽ ഇപ്പോൾ താപനില ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഇത് ഏപ്രിൽ ആകുന്നതോടെ