മോഷണക്കേസിൽ ഭാര്യ അറസ്റ്റിൽ, മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം അഞ്ചലിൽ ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമത്തെത്തുടർന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്വകാര്യ ബസിൽ വെച്ച് ഒരു കുഞ്ഞിൻ്റെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച കേസിൽ റഫീഖിൻ്റെ ഭാര്യ സബീനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. സബിന ജയിലായ ശേഷം മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷമാണ് റഫീഖ് കടുംകൈ ചെയ്തത്.
കിഷ്ത്വാറിൽ മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ച് സൈന്യം, മരിച്ചവരിൽ കൊടുംഭീകരൻ സെയ്ഫുള്ള ബലൂചും
ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. കൊല്ലപ്പെട്ടവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയും ജെയ്ഷെ കമാൻഡറുമായ സെയ്ഫുള്ള ബലോച് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കിഷ്ത്വാറിലെ ഛത്രു വനമേഖലയിൽ കരസേനയും ജമ്മു കാഷ്മീർ പോലീസും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഭീകരർ ഒളിച്ചിരുന്ന മൺവീട് വളഞ്ഞ സൈന്യം
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് അനുമോദനയോഗവും, സാഹിത്യ സംവാദവും
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് അനുമോദനയോഗവും, സാഹിത്യ സംവാദവും നടത്തി. പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. ‘സഞ്ചാര സാഹിത്യത്തിലെ അർത്ഥ തലങ്ങൾ ‘എന്ന വിഷയത്തിൽ എഴുത്തുകാരി കെ.ടി.ബ്രിജി മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യ സംവാദം ഡോ.സജി പുതുശ്ശേരി ഉൽഘാടനം ചെയ്തു. ഫ്രാൻസിസ് ആൻ്റണി ITS, വൽസ മരങ്ങോലി, ഡോ.ഫിലിപ്പ് മാത്യു, സാബു ജോർജ് ബിനുകോക്കണ്ടത്തിൽ, ലിജിൻ ജോസഫ്, സി.ഡി.ഗബ്രിയേൽ, റാണി മണി മല എന്നിവർ പ്രസംഗിച്ചു. അനിയൻ പെരുതുരുത്തിയുടെ ഇന്തോനേഷ്യൻ
കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ഓറിയൻ്റേഷൻ
കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ 2027 ലെ സിവിൽ സർവ്വീസ് പരീക്ഷക്കു തയ്യാറെടുക്കുന്നവർക്കുള്ള മാർഗനിർദ്ദേശക പരിപാടി അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് കമ്മീഷണറുമായ പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിച്ചു. രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷക്ക് എങ്ങനെ അർപ്പണമനോഭാവത്തോടെ സമയബന്ധിതമായി പഠിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് പ്രമുഖപരിശീലകൻ അബ്ദുൾ റസാഖ് ക്ലാസെടുത്തു. കേരള സമാജം കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, വനിതാവിഭാഗം അദ്ധ്യക്ഷ സുധാവിനേഷ്,
ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ വിജയ്; പ്രമേയം പാസാക്കി ടിവികെ
നടനും ടിവികെ നേതാവുമായ വിജയ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. 2021ൽ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണിത്. ചെന്നൈയിൽ ഇന്ന് നടന്ന ടിവികെ യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ല പ്രമേയം പാസാക്കി. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് സെക്രട്ടറി ആധവ് അർജുന പ്രമേയം അവതരിപ്പിച്ചു. കേഡർമാരുടെ അഭ്യർത്ഥന നേതൃത്വത്തെ അറിയിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എൻ ആനന്ദ് വ്യക്തമാക്കി. ആധവ് അവതരിപ്പിച്ച
ബാംഗളൂർ മല്ലസാന്ദ്രയിൽ നിര്യാതനായി
കൊല്ലം മീയന്നൂർ സ്വദേശിയായ സേതുനാഥ്.ജി (61) ബാംഗർ മല്ലസാന്ദ്രയിൽ നിര്യാതനായി. ഹൃദയാഘാതം ആയിരുന്നു മരണകാരണം. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, സർഗധാര, സമന്വയ തുടങ്ങിയ സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. മികച്ചൊരു ഗായകൻ കൂടിയായ സേതുനാഥ് നിരവധി വേദികളിൽ ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ദാസറഹള്ളി പൈപ്പ്ലൈനിലുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ഭൗതികദേഹം രാത്രി 7 മണിക്ക് സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും. ഭാര്യ: വിജയ, മക്കൾ : മേഘ, മീര സംസ്‌കാരം നാളെ
രാജ്യത്ത് വൻഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് സംശയിക്കുന്ന എട്ടുപേരെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടി
രാജ്യത്ത് വൻഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് സംശയിക്കുന്ന എട്ടുപേരെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടി. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ ഭീകരാക്രമണം നടത്താൻ ശ്രമിച്ചതെന്നാണ് സൂചന. തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. മുഹമ്മദ് ഷബാത്ത്, മിസാനൂർ റഹ്മാൻ, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഉജ്ജാൽ, മുഹമ്മദ് ഷാഹിദ് എന്നിവരെ തമിഴ്‌നാട്ടിലെ തീരുപ്പൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വസ്ത്രനിർമാണ യൂണിറ്റുകളിൽ നിന്നും മറ്റുരണ്ടുപേരെ പശ്ചിമബംഗാളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
മീററ്റ് മെട്രോയും നമോ ഭാരത് സർവീസുകളും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ഉത്തർപ്രദേശിലെ മീററ്റിൽ മീററ്റ് മെട്രോയും നമോ ഭാരത് സർവീസുകളും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ സർവീസായ ‘മീററ്റ് മെട്രോയും’ ഡൽഹി-മീററ്റ് നമോ ഭാരത് ആർആർടിഎസ് ഇടനാഴിയുടെ പൂർണരൂപവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിലുള്ള ശതാബ്ദി നഗർ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള നമോ ഭാരത്,
‘അവളുടെ പേര് എന്നെന്നും ഓർമിക്കപ്പെടും’; ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി
അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻകി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. എന്തൊരു വലിയ തീരുമാനമാണതെന്നും പ്രധാനമന്ത്രി. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം മഹനീയമായ ചിന്തയുടെയും
കുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര്‍ ആശുപത്രിയില്‍
വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ബാലിക കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിൻ്റെ മകള്‍ ലസ്‌ന(7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ലസ്‌നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്‌നയുടെ സഹോദരി മിന്‍സ, ഹക്കീമിൻ്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗര്‍ഭിണിയായ ഷഹലയ്‌ക്കും മകള്‍ മിന്‍സയ്‌ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു.