ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് അനുമോദനയോഗവും, സാഹിത്യ സംവാദവും നടത്തി. പ്രസിഡണ്ട് ടി.എ.കലിസ്റ്റസ് അദ്ധ്യക്ഷത വഹിച്ചു. ‘സഞ്ചാര സാഹിത്യത്തിലെ അർത്ഥ തലങ്ങൾ ‘എന്ന വിഷയത്തിൽ എഴുത്തുകാരി കെ.ടി.ബ്രിജി മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യ സംവാദം ഡോ.സജി പുതുശ്ശേരി ഉൽഘാടനം ചെയ്തു. ഫ്രാൻസിസ് ആൻ്റണി ITS, വൽസ മരങ്ങോലി, ഡോ.ഫിലിപ്പ് മാത്യു, സാബു ജോർജ് ബിനുകോക്കണ്ടത്തിൽ, ലിജിൻ ജോസഫ്, സി.ഡി.ഗബ്രിയേൽ, റാണി മണി മല എന്നിവർ പ്രസംഗിച്ചു.
അനിയൻ പെരുതുരുത്തിയുടെ ഇന്തോനേഷ്യൻ യാത്ര എന്ന സഞ്ചാര സാഹിത്യ കൃതിയുടെ കോപ്പി ഡോ.മാത്യുമണിമലക്ക് നൽകികൊണ്ട് ഡോ.ജോർജ് മരങ്ങോലി പ്രകാശനം ചെയ്തു. റവ ഫിലിപ്പ് കോർ എപ്പിസ്കോപ്പ മുഖ്യാതിഥിയായിരുന്നു. അനിയൻ പെരുംന്തുരുത്തി മറുപടി പ്രസംഗം നടത്തി. സത്യജിത് റായ് അവാർഡ് നേടിയ ബ്രിജി കെ.ടിയെ ആദരിച്ചു. ഷവലിയാർ ഡോ.ഫിലിപ്പിൻ്റെ നിര്യാണത്തിൽ സഭ അനുശോചിച്ചു.