സുവർണ്ണ കർണാടക കേരള സമാജം ഈസ്റ്റ് സോൺ ‘സുവർണ്ണ സംഗമം’ സംഘടിപ്പിച്ചു
സുവർണ്ണ കർണാടക കേരള സമാജം ഈസ്റ്റ് സോണിൻ്റെ നേതൃത്വത്തിൽ സുവർണ്ണ സംഗമം സംഘടിപ്പിച്ചു. ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ പ്രശസ്‌ത സിനിമ താരം ധ്യാൻ ശ്രീനിവാസൻ, ആക്ടിവിസ്റ് രാഹുൽ ഈശ്വർ എന്നിവർ മുഖ്യാതിഥിയായി. പൊതുസമ്മളനത്തിൽ എസ് കെ കെ എസ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ബൈജു കെ ജെ സ്വാഗതം പറഞ്ഞു. സോൺ ചെയർമാൻ കെ വി ബാഹുലേയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കേരളത്തിൽ 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത
കടുത്ത വേനൽച്ചൂടിന് ശമനമേകി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം തന്നെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പത്തുനാൾ നീണ്ടുനിൽക്കുന്ന പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ഒമ്പതാം പൊങ്കാല ഉത്സവദിനമായ മാർച്ച് 3ന് രാത്രി 8 ന് നടൻ മോഹൻലാൽ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ട്രസ്റ്റിൻ്റെ ആറ്റുകാൽ അംബാ പുരസ്കാരം മോഹൻലാലിന് നൽകും
യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ വൈദ്യുതി വിതരണ സംവിധാനങ്ങൾക്കു പുറമേ കെട്ടിടങ്ങളും റെയിൽവേ സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു. തുറമുഖ നഗരമായ ഒഡേസ, തലസ്ഥാനമായ കീവ് എന്നിവടങ്ങളിൽ വലിയ തോതിൽ ആക്രമണങ്ങളുണ്ടായി. റഷ്യ മുന്നൂറിനടത്ത് ഡ്രോണുകളും അമ്പതിനടുത്ത് മിസൈലുകളും പ്രയോഗിച്ചു.
എൻ.എസ്.എസ് (കെ) യശ്വന്തപുര കരയോഗത്തിൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന്
എൻ.എസ്.എസ്.കെ യശ്വന്തപുര കരയോഗം എല്ലാവർഷവും നടത്തിവരാറുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ വർഷവും ഭക്ത്യാദരപൂർവ്വം പൊങ്കാല ദിവസമായ മാർച്ച് 3നു ജാലഹള്ളിയിലുള്ള മുത്യാലമ്മ ദേവീക്ഷേത്ര സന്നിധിയിൽ സംഘടിപ്പിക്കും. പുലർച്ചെ 4.30ന് ഗണപതിഹോമത്തോടുകൂടി പൊങ്കാല ഒരുക്കങ്ങൾക്ക് തുടക്കമിടും. രാവിലെ പത്തുമണിയോടുകൂടി തന്ത്രി ശ്രീധരൻ പൂലൂരിൻ്റെ മുഖ്യ കാർമികത്വത്തിൽ പൊങ്കാല ഉത്സവം ആരംഭിക്കും. പൊങ്കാലയ്ക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊങ്കാലയ്ക്ക് ശേഷം അന്നദാനവും ഉണ്ടായിരിക്കും. പൊങ്കാല കൂപ്പണും മറ്റു കൂടുതൽ വിവരങ്ങൾക്കും
ബാരാമതി വിമാനപകടം; ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് പുറത്തുവിടും
എൻസിപി നേതാവ് അജിത് പവാറും മറ്റ് നാല് പേരും മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവിടുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൽ അറിയിച്ചു. ഈ മാസം 28ന് മുൻപായി റിപ്പോർട്ട് പുറത്തുവിടുമെന്ന് പൊതുപരിപാടിക്കിടെ മുരളീധർ മോഹോൽ വ്യക്തമാക്കി.അജിത് പവാറിന്റെ അനന്തരവനും എൻസിപി (എസ്പി) എംഎൽഎയുമായ രോഹിത് പവാർ അപകടത്തിന് പിന്നാലെ വിമാന കമ്പനിക്കെതിരെ രംഗത്തുവന്നിരുന്നു. വിമാന കമ്പനി സുരക്ഷ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.
അധികാരമാറ്റം സ്ഥാനമൊഴിയില്ലെന്ന സൂചനയുമായി സിദ്ധരാമയ്യ
കർണാടകത്തിലെ അധികാരമാറ്റ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്ന സൂചനയുമായി സാമൂഹികമാധ്യമമായ എക്‌സിൽ സിദ്ധരാമയ്യയുടെ പോസ്റ്റ്. രാഷ്ട്രീയജീവിതം തനിക്ക് പട്ടുമെത്തയായിരുന്നില്ല. ഒട്ടേറെ ഗൂഢാലോചനകൾ തനിക്കെതിരേയുണ്ടായി. എന്നാൽ, ജനങ്ങളുടെ പിന്തുണയാൽ എല്ലാറ്റിനെയും അതിജീവിച്ചെന്നും സിദ്ധരാമയ്യ കുറിച്ചു.യുദ്ധഭൂമിയിൽനിന്ന് ഓടിപ്പോകില്ലെന്നും താൻ ഭീരുവല്ലെന്നുമാണ് എക്സിൽ കുറിച്ചത്. കർണാടകയിൽ ഉടനെ അധികാരമാറ്റമുണ്ടാകുമെന്നും സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നും അഭ്യൂഹം ശക്തമാണ്. എന്നാൽ, സിദ്ധരാമയ്യ സ്ഥാനമൊഴിയാൻ തയ്യാറല്ലെന്ന സൂചനയാണ് സിദ്ധരാമയ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും
കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം
കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസം മുട്ടിന് ആയിരുന്നു കുത്തിവെപ്പ് എടുത്തത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി. തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് ആരോപണമുയരുന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. കുത്തിവെപ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി. പിന്നാലെ കുട്ടിയെ
നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ച നിലയിൽ; പ്രതികാര കൊലയെന്ന് നിഗമനം
തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യനാരായണനെ കൊടൈക്കനാലിലെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിനടുത്ത് മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാവിൽ താമസത്തിനെത്തിയവർ സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. സൂര്യനാരായണൻ തൻ്റെ ബംഗ്ലാവ് വിനോദ സഞ്ചാരികൾക്ക് താമസത്തിനായി നൽകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് പേർ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. 2018ൽ വിഷ്ണുപ്രിയയുടെ
ട്രംപിന്റെ റിസോർട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെ വെടിവെച്ചു കൊന്നു
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോ റിസോർട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. അനുമതിയില്ലാതെ റിസോർട്ട് പരിസരത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് നടപടി. സുരക്ഷാ ബാരിക്കേഡുകൾ ഭേദിച്ച് അകത്തേക്ക് കടക്കാൻ ശ്രമിച്ച അജ്ഞാതനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തടയുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു.