കോഴിക്കോട്ട് കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടം; പരിക്കേറ്റ രണ്ട് തൊഴിലാളികൾ മരിച്ചു
വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് തൊഴിലാളികൾ മരിച്ചു. മരിച്ച തൊഴിലാളികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് അടർന്നുവീണത്. തൊഴിലാളികൾ വിശ്രമിക്കാനിരിക്കുന്ന ഭാഗത്തേക്കാണ് കോൺക്രീറ്റ് വീണത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മഹാരാഷ്ട്രയിൽ നിന്ന് കഞ്ചാവ് എത്തിച്ച് മംഗളൂരുവിൽ വിൽക്കുന്ന സംഘം അറസ്റ്റിൽ
മഹാരാഷ്ട്രയിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് മംഗളൂരുവിൽ വിൽക്കാൻ ശ്രമിച്ച നാലുപേരെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 22 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജോക്കാട്ടെ ക്രോസ് റെയിൽവേ പാലത്തിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. ഉഡുപ്പി ജില്ല യിലെ ഹെജമാഡി കോടി നിവാസിയായ എം.എച്ച്. മയ്യാഡി (48), മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ചോപ്ഡ താലൂക്ക് നിവാസിയായ കരൺ ബാബു റാം ജാദവ് (27), മംഗളൂരു കുദ്രോളി നിവാസിയായ ഇബ്രാ ഹിം ഖലിൽ
സ്‌മൈൽ ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് വാച്ചുകൾ വിതരണം ചെയ്തു
സ്‌മൈൽ ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഹെസർഘട്ട, കൊടഗി തിരുമലപുര, ജി എച്ച് പി എസിലെ 56 വിദ്യാർത്ഥികൾക്ക് വാച്ചുകളും, മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് പിറന്നാൾ ദിനത്തിൽ വാച്ചുകൾ സമ്മാനമായി നൽകാമെന്ന് സംഘടനാ ഭാരവാഹികൾ കുട്ടികളെ അറിയിച്ചിരുന്നെങ്കിലും, അത് കുട്ടികളുടെ ക്‌ളാസ്സിനെ ബാധിക്കുമെന്നതിനാൽ വർഷാവസാന പരീക്ഷക്ക് മുമ്പ് ഒന്നിച്ച് ഒരേ ദിവസം കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. 2025 – 26 അദ്ധ്യയന വർഷത്തെ മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ ജൂൺ
ബാംഗ്ളൂരിൽ നിര്യാതയായി
ഹുളിമാവ്, കൃഷ്ണാ ലേഔട്ട് നിവാസിയായ ഈശ്വരിയമ്മ (73 വയസ്സ്) ബാംഗ്ളൂരിൽ നിര്യാതയായി. മൂവാറ്റുപുഴ സ്വദേശിയാണ്. ഭർത്താവ്: പി.കെ.കൃഷ്ണൻ നായർമക്കൾ: വിനോദ്.കെ.നായർ, മനോജ്.കെ.നായർമരുമക്കൾ: ഭാരതി, ശ്രുതിപേരക്കുട്ടികൾ: രാഹുൽ, രോഹിത്, ധാൻവി സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വിൽസൺ ഗാർഡൻ ഇലക്ട്രിക് ശ്‌മശാനത്തിൽ നടക്കും.
മന്ത്രി കെ.ജെ. ജോർജ് രണ്ട് ദിവസം പര്യടനം നടത്തി
സർവജ്ഞനഗർ എം.എൽ.എയും ഊർജ മന്ത്രിയുമായ മലയാളി മന്ത്രി കെ.ജെ. ജോർജ് തുടർച്ചയായി രണ്ട് ദിവസം പര്യടനം നടത്തി. ജനങ്ങളുമായി സമ്പർക്കം പുലർത്തിയും പദ്ധതികളുടെ നിർവഹണം നേരിട്ട് നിരീക്ഷിച്ചും നടത്തിയ സന്ദർശനം വേറിട്ട അനുഭവമായി. ലിംഗരാജപുര വാർഡിൽ, കണക്റ്റിവിറ്റി വർധിപ്പിക്കുന്നതി ലും ജനങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മണ്ഡലത്തിൽ നടക്കുന്ന അടിസ്ഥാന സൗകര്യ പദ്ധ തികളുടെ സമഗ്ര പരിശോധനയും മന്ത്രി നടത്തി. കെ-റൈഡ് നിർമിച്ച ബന സ്വാഡി റെയിൽവേ അടിപ്പാതക്കുള്ള
രാജ്യത്ത് മലിനജലജന്യ രോഗങ്ങളിൽ കർണാടക മുന്നിൽ; ഏറ്റവും കൂടുതൽ രോഗബാധിതർ ബംഗളൂരുവിൽ
രാജ്യത്ത് മലിന വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളുടെ എണ്ണത്തിൽ കർണാടക മുന്നിൽ. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് തലസ്ഥാനമായ ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്കജനകമായ റിപ്പോർട്ട് പുറത്തുവിട്ട കണക്ക് പ്രകാരം വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾ കർണാടകയിൽ വൻതോതിൽ വർദ്ധിക്കുകയാണ്. ദേശീയതലത്തിൽ ടൈഫോയിഡ് കേസുകളിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തും വയറിളക്ക കേസുകളിൽ അഞ്ചാം സ്ഥാനത്തുമാണ് കർണാടക. 2021 മുതൽ 2025 വരെയുള്ള കണക്കുകളാണിത്. ശുദ്ധജല വിതരണത്തിലെ പാളിച്ചകളാണ് രോഗങ്ങൾ
തിരുവനന്തപുരത്ത് സിപിഐഎം ലോക്കൽ സെക്രട്ടറി ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്ത എസ്ഐയെ മർദ്ദിച്ചു
തിരുവനന്തപുരത്ത് സിപിഐഎം ലോക്കൽ സെക്രട്ടറി എസ്ഐയെ മർദ്ദിച്ചു. ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്ഐയെ മർദിച്ചത്. സിപിഐഎം ലോക്കൽ സെക്രട്ടറി പ്രദീപാണ് എസ്ഐ അഭിജിത്തിനെ മർദ്ദിച്ചത്. മുഖത്തടക്കം പരിക്കേറ്റ വെള്ളറട എസ്ഐ അഭിജിത്ത് ചികിത്സയിലാണ്. സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എസ്ഐ അഭിജിത്തിനെ ജനനേന്ദ്രിയത്തിലും അടിവയറ്റിലും ചവിട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
തിരുവനന്തപുരത്ത് എസ്ഐയെ മർദിച്ച് സിപിഐഎം ലോക്കൽ സെക്രട്ടറി
തിരുവനന്തപുരം വെള്ളറടയിൽ എസ്ഐയെ മർദിച്ച് സിപിഐഎം ലോക്കൽ സെക്രട്ടറി. വെള്ളറട സിപിഐഎം ലോക്കൽ സെക്രട്ടറി പ്രദീപാണ് മർദിച്ചത്. മുഖത്തടക്കം പരിക്കേറ്റ വെള്ളറട എസ്ഐ അഭിജിത്ത് ചികിത്സയിലാണ്. ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്ഐയെ മർദിച്ചത്. സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. എസ്ഐയുടെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു
തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാപകരിൽ ഒരാളും മുൻ കേന്ദ്രമന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. കോൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം. തൃണമൂൽ കോൺഗ്രസിന്‍റെ രൂപീകരണത്തിൽ മമത ബാനർജിക്കൊപ്പം മുകുൾ റോയ് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
സ്കൂൾ ബസുകൾ കത്തി നശിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ അധികൃതർ
സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസുകൾ കത്തി നശിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ അധികൃതർ. തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന 3 ബസുകളാണ് കത്തി നശിച്ചത്.ആരോ തീയിട്ടതാണെന്ന് സ്കൂൾ അധികൃതർ സംശയിക്കുന്നു. ട്രാവലർ ബസുകളിലേക്ക് ഇടിച്ചു കയറ്റിയ നിലയിലായിരുന്നു കാണപ്പെട്ടത്. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് അഗ്നിശമന സേനയ്ക്കും പോലീസിനും വിവരം അറിയിച്ചത്. പുലർച്ചെ മൂന്നോടെ