വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബീ​ച്ചി​ലെ പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ട ഭാ​ഗ​മാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്. തൊ​ഴി​ലാ​ളി​ക​ൾ വി​ശ്ര​മി​ക്കാ​നി​രി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്കാ​ണ് കോ​ൺ​ക്രീ​റ്റ് വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​ട്ട​ന​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കോ​ൺ​ക്രീ​റ്റി​ന​ടി​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Related Posts