എൻസിപി നേതാവ് അജിത് പവാറും മറ്റ് നാല് പേരും മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവിടുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൽ അറിയിച്ചു. ഈ മാസം 28ന് മുൻപായി റിപ്പോർട്ട് പുറത്തുവിടുമെന്ന് പൊതുപരിപാടിക്കിടെ മുരളീധർ മോഹോൽ വ്യക്തമാക്കി.
അജിത് പവാറിന്റെ അനന്തരവനും എൻസിപി (എസ്പി) എംഎൽഎയുമായ രോഹിത് പവാർ അപകടത്തിന് പിന്നാലെ വിമാന കമ്പനിക്കെതിരെ രംഗത്തുവന്നിരുന്നു. വിമാന കമ്പനി സുരക്ഷ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.