ആഗോള തലത്തിൽ മലയാളം മിഷൻ പ്രവർത്തകർക്കായി നടത്തിയ നാലു ദിവസത്തെ സഹവാസ ക്യാമ്പിൽ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൻ്റെ നേതൃത്വത്തിൽ 12 അംഗങ്ങൾ പങ്കെടുത്തു. മിഷൻ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി നടത്തിയ അവലോകന യോഗത്തിൽ ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ സംസാരിച്ചു.

ആഗോള തല സുഗതാഞ്ജലി മത്സരത്തിൽ വിജയികളായ ദക്ഷ് എൻ സ്വരൂപ്(മൈസൂർ മേഖല), നസ്റീൻ ഷാനിയാസ്(സൗത്ത് മേഖല), കേരളപ്പിറവിയോട് അനുബന്ധിച്ച് നടത്തിയ ഭാഷാപ്രതിജ്ഞാ മത്സരത്തിൽ വിജയിച്ച അക്ഷര ഒ (നോർത്ത് മേഖല) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന INDIC ഫൗണ്ടേഷൻ്റെയും മലയാളം മിഷൻ കർണാടക ചാപ്റ്ററിൻ്റെയും സന്തത സാഹചാരിയായ, ഇംഗ്ലീഷ് മലയാളം thesaurus ൻ്റെ രചയിതാവ് ഇ ഇ കെ കുറുപ്പ് ഈ വർഷത്തെ ഭാഷാ പ്രതിഭ പുരസ്കാരവും ഏറ്റുവാങ്ങി.

Related Posts