കരാറുകാരനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കർണാടക ബി.ജെ.പി. എം.എൽ.എ.യെ ലോകായുക്ത പോലീസ് പിടികൂടി. ഷിരാഹട്ടി മണ്ഡലത്തിലെ എം.എൽ.എ. ഡോ. ചന്ദ്ര ലമാനിയാണ് ലോകായുക്ത പോലീൻ്റെ പിടിയിലായത്. മണ്ഡലത്തിലെ ചെറുകിട ജലസേചനപദ്ധതിയുടെ കരാർ നൽകാൻ 11 ലക്ഷം രൂപ ചന്ദ്ര ലമാനി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കരാറുകാരനായ ചിഞ്ചലി സ്വദേശി വിജയ് പൂജാരിയോടാണ് പണം ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി വിജയ് പൂജാരി ലോകായുക്തയ്ക്ക് പരാതി നൽകി. ഇയാളുടെ പേഴ്സണൽ അസിസ്റ്റൻറുമാരായ മഞ്ജുനാഥ് വാൽമീകി, ഗുരു നായക് എന്നിവരെയും അറസ്റ്റ് ചെയ്‌തു.

Related Posts