മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​രിലാണ് സംഭവം. സം​ഭ​വ​ത്തി​ൽ മ​ക​ൻ ജ​ഗ​ദീ​ഷ് പെ​റ്റ്കു​ലെയെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അമ്മ സു​മി​ത്ര ​(65) യാ​ണ് കൊലപ്പെട്ടത്. അ​ത്താ​ഴ​ത്തി​ന് പാ​വ​യ്ക്ക ക​റി ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെന്ന് പോലീസ് പറഞ്ഞു. ത​ർ​ക്കം രൂ​ക്ഷ​മാ​യതിനെ തുടർന്ന് ജ​ഗ​ദീഷ് അമ്മയെ ച​വി​ട്ടി​യും ഇ​ടി​ച്ചും അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

ജ​ഗ​ദീ​ഷ് സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​തി​നാ​ൽ ര​ണ്ട് മാ​സം മു​മ്പ് ഭാ​ര്യ വീ​ട് വി​ട്ട് പോ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. സ​മീ​പ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചതിനെ തുടർന്ന് പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related Posts