മനുഷ്യനെന്ന പ്രമേയം ഖുർആനെ മാനവിക ഗ്രന്ഥമാക്കി ഡോ. എൻ. എ. മുഹമ്മദ്
Karnataka
0 min read
6.5k

മനുഷ്യനെന്ന പ്രമേയം ഖുർആനെ മാനവിക ഗ്രന്ഥമാക്കി ഡോ. എൻ. എ. മുഹമ്മദ്

ഫെബ്രുവരി 20, 2026
0

മനുഷ്യനെന്ന പ്രമേയം ഉദ്ഘോഷിച്ചതിലൂടെയാണ് ഖുർആൻ മാനവിക ഗ്രന്ഥമായി ഉയർന്നതെന്നും, മനുഷ്യരെ പരസ്പരം തിരിച്ചറിയാനും പരിഗണിക്കാനും കഴിയാത്തവർക്ക് വിശ്വാസിയെന്ന പേരിന് അർഹതയില്ലെന്നും എം.എം.എ പ്രസിഡന്‍റ് ഡോ. എൻ. എ. മുഹമ്മദ് പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷന്‍റെ റംസാൻ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്രതം മനുഷ്യന് ശാരീരികവും മാനസികവുമായ ആരോഗ്യവും നൽകുന്നതോടൊപ്പം അനാചാര പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നതാണെന്നും, മനുഷ്യൻ തിരിച്ചറിയേണ്ടത് നന്മയും തിന്മയും തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തീബ്

Continue Reading
ബംഗളൂരു റമദാൻ സംഗമം ഇന്ന് പാലസ് ഗ്രൗണ്ടിൽ; സ്പീക്കർ യു.ടി ഖാദർ പങ്കെടുക്കും
Karnataka
1 min read
5.9k

ബംഗളൂരു റമദാൻ സംഗമം ഇന്ന് പാലസ് ഗ്രൗണ്ടിൽ; സ്പീക്കർ യു.ടി ഖാദർ പങ്കെടുക്കും

ഫെബ്രുവരി 20, 2026
0

ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു സിറ്റി ഘടകത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ബംഗളൂരു റമദാൻ സംഗമം ‘26’ ഇന്ന് നടക്കും. ബംഗളൂരു പാലസ് ഗ്രൗണ്ട്‌സിലെ പാലസ് ശീഷ് മഹലിൽ വെച്ചാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. ‘നീതിക്ക് സാക്ഷികളാവുക’ എന്നതാണ് ഈ വർഷത്തെ സംഗമത്തിന്‍റെ പ്രധാന പ്രമേയം. മുഖ്യാതിഥികൾ:വൈകുന്നേരം നടക്കുന്ന ചടങ്ങിൽ കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, എം.എൽ.എമാരായ എൻ.എ. ഹാരിസ്, റിസ്‌വാൻ അർഷാദ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി

Continue Reading
സര്‍ക്കാരിന്‍റെ അനാസ്ഥ; ലോക ബാങ്കിന്‍റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടം
Kerala
1 min read
6.6k

സര്‍ക്കാരിന്‍റെ അനാസ്ഥ; ലോക ബാങ്കിന്‍റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടം

ഫെബ്രുവരി 20, 2026
0

ലോക ബാങ്കില്‍ നിന്ന് നഗരമാലിന്യ സംസ്‌കരണത്തിന് അനുവദിച്ച 2,200 കോടി രൂപയുടെ വായ്‌പ സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം കേരളത്തിന് നഷ്ടമാകുന്നു. സംസ്ഥാനത്തെ 6 കോര്‍പറേഷനുകളും 87 മുനിസിപ്പാലിറ്റികളിലും ഉള്‍പ്പെടുന്ന നഗരമേഖലകളില്‍ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു ശാസ്ത്രീയമായി ഖരമാലിന്യ സംസ്‌കരണം നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച് 2021-ല്‍ ലോകബാങ്ക് വായ്‌പ അനുവദിച്ചത്. 2027 ജനുവരിയില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കും. 4 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കല്‍ പോലും

Continue Reading
അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച; കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ വർദ്ധിച്ചു
Kerala
0 min read
6.3k

അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച; കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ വർദ്ധിച്ചു

ഫെബ്രുവരി 20, 2026
0

നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് അന്തിമ വോട്ടർ പട്ടികയ്ക്ക് സമ്മതം രേഖപ്പെടുത്തിയത്. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ വർദ്ധിച്ചതായാണ് ഔദ്യോഗിക വിവരം. എന്നാൽ 53, 229 പേർ അതിൽ നിന്നൊഴിവായി. ലോക്‌സഭയിലെ വോട്ടർ പട്ടികയേക്കാൾ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. എന്നാൽ നിയമസഭാ വോട്ടർ പട്ടികയേക്കാൾ എണ്ണം കൂടിയിട്ടുണ്ട്.

Continue Reading
മു​ത്ത​ങ്ങ​യി​ൽ 41.5 ഗ്രാം എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ൽ
Kerala
0 min read
6.8k

മു​ത്ത​ങ്ങ​യി​ൽ 41.5 ഗ്രാം എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ൽ

ഫെബ്രുവരി 20, 2026
0

മു​ത്ത​ങ്ങ പൊ​ന്‍​കു​ഴി അ​തി​ര്‍​ത്തി​യി​ല്‍ 41.5 ഗ്രാം എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ അറസ്റ്റിലായി. കോ​ഴി​ക്കോ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്ലീ​പ്പ​ര്‍ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് അറസ്റ്റിലായ​ത്. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി വാ​ണി​യ​മ്പ​ലം ഭാ​ഗ​ത്ത് പ​ള്ള​ത്ത് വീ​ട്ടി​ല്‍ അ​ഭി​ന്‍ സൂ​ര്യ, കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് സ്വ​ദേ​ശി ചെ​മ്പ്ര​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ആ​ഷി​ഖ് എ​ന്നി​വ​രാ​ണ് എ​ക്സൈ​സിന്റെ പിടിയിലായത്. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​കെ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 11ന് ​ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും

Continue Reading
ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രിയെ ജയിലിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി പറയണം: വി.ഡി സതീശൻ
Kerala
0 min read
5.7k

ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രിയെ ജയിലിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി പറയണം: വി.ഡി സതീശൻ

ഫെബ്രുവരി 20, 2026
0

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കുറ്റകൃത്യത്തിൽ പങ്കാളിത്തമില്ലാത്ത തന്ത്രിയെ ജയിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ ഉയർത്തിയാണ് വി.ഡി സതീശന്‍റെ വിമർശനം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിയെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് കണ്ഠരര് രാജീവർക്ക് ജാമ്യം നൽകിയുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നത്. അന്വേഷണം ഇടതുനേതാക്കളിലേക്ക് എത്തിയപ്പോൾ അതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വി.ഡി സതീശൻ ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ

Continue Reading
പി.കെ.ശശിയെ ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ നീക്കം
Kerala
0 min read
5.6k

പി.കെ.ശശിയെ ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ നീക്കം

ഫെബ്രുവരി 20, 2026
0

ഒറ്റപ്പാലത്ത് കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.കെ. ശശിയെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിക്കാൻ നീക്കം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൻ്റെ ഉറച്ച കോട്ടയായ ഒറ്റപ്പാലം മണ്ഡലത്തിൽ ശശിയെ മത്സരിപ്പിക്കാനാണ് നീക്കം. ശശിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാൻ മുസ്‌ലിം ലീഗാണ് മുൻകൈയെടുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രണ്ട് ദിവസം മുൻപ് ശശി മുതിർന്ന ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്.

Continue Reading
ശ​ബ​രി​മ​ല ക​ട്ടി​ള​പാ​ളി കേ​സി​ൽ എ. ​പ​ത്മ​കു​മാ​റി​ന് ജാ​മ്യം; ദ്വാ​ര​പാ​ല​ക കേ​സി​ല്‍ ജ​യി​ലി​ല്‍ തു​ട​രും
Kerala
0 min read
5.7k

ശ​ബ​രി​മ​ല ക​ട്ടി​ള​പാ​ളി കേ​സി​ൽ എ. ​പ​ത്മ​കു​മാ​റി​ന് ജാ​മ്യം; ദ്വാ​ര​പാ​ല​ക കേ​സി​ല്‍ ജ​യി​ലി​ല്‍ തു​ട​രും

ഫെബ്രുവരി 20, 2026
0

ശ​ബ​രി​മ​ല ക​ട്ടി​ള​പാ​ളി കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​ന് ജാ​മ്യം. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് പ​ത്മ​കു​മാ​റി​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും ദ്വാ​ര​പാ​ല​ക കേ​സി​ൽ റി​മാ​ൻ​ഡ് തു​ട​രു​ന്ന​തി​നാ​ൽ പ​ത്മ​കു​മാ​റി​ന് ജ​യി​ലിൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല. 90 ദി​വ​സം റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി പ​ത്മ​കു​മാ​ർ സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യ​ത്.

Continue Reading
പശുക്കിടാവിനെ മോഷ്ടിച്ച്   കശാപ്പുശാലയിലേക്ക് വിൽക്കാൻ ശ്രെമിച്ച രണ്ടുപേർ അറസ്റ്റിൽ
Karnataka
0 min read
6.7k

പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പുശാലയിലേക്ക് വിൽക്കാൻ ശ്രെമിച്ച രണ്ടുപേർ അറസ്റ്റിൽ

ഫെബ്രുവരി 20, 2026
0

മംഗളൂരുവിൽ പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പുശാലയിലേക്ക് വിൽക്കാൻ ശ്രെമിച്ച രണ്ടുപേർ അറസ്റ്റിൽ. പെർഡുർ ഗ്രാമ വാസികളായ പടിഗരയിൽ നീലശ്രീയിൽ എൻ.സുധീന്ദ്ര ഷെട്ടി (36), മാത്യശ്രീ നിലയയിൽ എം.എൻ. രാഘവേന്ദ്ര (36) എന്നിവരെയാണ് ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തുള്ള ക്ഷേത്രത്തിന് മുന്നിലെ വയലിൽ നിന്ന് കിടാവിനെ മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. ഉഡുപ്പി ഡി.വൈ.എസ്.പി കെ.യു. ബെലിയപ്പയുടെ നിർദേശപ്രകാരം ബ്രഹ്മാവർ സർക്കിൾ ഇൻസ്പെക്ടർ എ. ഗോപികൃഷ്ണ‌. എസ്.ഐ (ക്രമസമാധാന) ബി.ഇ. പുനിത്

Continue Reading
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്
Kerala
0 min read
6.4k

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്

ഫെബ്രുവരി 20, 2026
0

ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം ഇതിനായി രൂപീകരിച്ച് പരിശോധിക്കും. കത്രിക കുടുങ്ങിയ വീട്ടമ്മ അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ലെന്നും വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.

Continue Reading