നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ശനിയാഴ്ച പുറത്തിറങ്ങും. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് അന്തിമ വോട്ടർ പട്ടികയ്ക്ക് സമ്മതം രേഖപ്പെടുത്തിയത്. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ വർദ്ധിച്ചതായാണ് ഔദ്യോഗിക വിവരം. എന്നാൽ 53, 229 പേർ അതിൽ നിന്നൊഴിവായി.
ലോക്സഭയിലെ വോട്ടർ പട്ടികയേക്കാൾ വോട്ടർമാരുടെ എണ്ണം കുറഞ്ഞു. എന്നാൽ നിയമസഭാ വോട്ടർ പട്ടികയേക്കാൾ എണ്ണം കൂടിയിട്ടുണ്ട്. പ്രത്യേക തീവ്ര വോട്ടർ പട്ടികാപരിഷ്കരണത്തിനു ശേഷമാണ് (എസ്ഐആർ) അന്തിമ വോട്ടർ പട്ടിക വരുന്നതെങ്കിലും വിവിധ രാഷ്ട്രിയ പാർട്ടികൾ വ്യത്യസ്ത അഭിപ്രായവുമായി വന്നിട്ടുണ്ട്.